ആലപ്പുഴ∙ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. വേണുഗോപാലിനു വേണ്ടി മാത്യു കുഴൽനാടൻ എംഎൽഎ ഹാജരായി. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരെയാണു കേസ്. രാജസ്ഥാനിലെ മുന്‍ ഖനന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. വേണുഗോപാലിനു വേണ്ടി മാത്യു കുഴൽനാടൻ എംഎൽഎ ഹാജരായി. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരെയാണു കേസ്. 

രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. കിഷോറാം ഓലയും കെ.സി.വേണു​ഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ‌ഇപ്പോഴും ബെനാമി പേരിൽ വേണു​ഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത.

ADVERTISEMENT

കെ.സി.വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ കെ.സി ശോഭയ്ക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകിയിരുന്നു. 

English Summary:

KC Venugopal filed a defamation case against Shobha Surendran