കനയ്യ കുമാറിനെ രണ്ടു മണ്ഡലങ്ങളിൽ പരിഗണിച്ച് കോൺഗ്രസ്; ആശങ്കയിൽ ലാലു പ്രസാദ്
പട്ന ∙ കോൺഗ്രസ് യുവനേതാവ് കനയ്യ കുമാറിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാഗൽപുർ, മഹാരാജ് ഗഞ്ച് മണ്ഡലങ്ങളിലേക്കു പരിഗണിക്കുന്നു. കനയ്യ കുമാറിന്റെ തട്ടകമായ ബേഗുസരായി സിപിഐക്കു വിട്ടു കൊടുത്തതിനാലാണു മറ്റു മണ്ഡലങ്ങൾ തേടുന്നത്. കനയ്യ കുമാർ ബിഹാറിൽ നിന്നു ലോക്സഭയിലേക്കു മൽസരിക്കണമെന്നു കോൺഗ്രസ് ഹൈക്കമാൻഡിനു

പട്ന ∙ കോൺഗ്രസ് യുവനേതാവ് കനയ്യ കുമാറിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാഗൽപുർ, മഹാരാജ് ഗഞ്ച് മണ്ഡലങ്ങളിലേക്കു പരിഗണിക്കുന്നു. കനയ്യ കുമാറിന്റെ തട്ടകമായ ബേഗുസരായി സിപിഐക്കു വിട്ടു കൊടുത്തതിനാലാണു മറ്റു മണ്ഡലങ്ങൾ തേടുന്നത്.
കനയ്യ കുമാർ ബിഹാറിൽ നിന്നു ലോക്സഭയിലേക്കു മൽസരിക്കണമെന്നു കോൺഗ്രസ് ഹൈക്കമാൻഡിനു താൽപര്യമുണ്ട്. ഇന്ത്യാസഖ്യ സീറ്റു വിഭജനത്തിൽ കോൺഗ്രസിനു ലഭിച്ച ഒൻപതു സീറ്റുകളിൽ ഭാഗൽപുർ, മഹാരാജ് ഗഞ്ച് മണ്ഡലങ്ങൾ കനയ്യ കുമാറിന് അനുയോജ്യമാണെന്ന വിലയിരുത്തലുണ്ട്.
താരപരിവേഷമുള്ള കനയ്യ കുമാറിനെ ബിഹാറിൽ മൽസരിപ്പിക്കുന്നതിനോട് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു താൽപര്യക്കുറവുണ്ട്. കനയ്യ കുമാർ ഭാവിയിൽ തേജസ്വി യാദവിനു വെല്ലുവിളിയായി മാറുമെന്ന ആശങ്കയിലാണ് ലാലു. കനയ്യ കുമാർ ലോക്സഭയിലേക്ക് മൽസരിച്ചാൽ വിജയിപ്പിക്കാൻ ആർജെഡി നേതൃത്വം ആത്മാർഥമായി രംഗത്തിറങ്ങണമെന്നില്ല.