‘ഞാൻ തള്ളി, അവൻ വീണു’: മദ്യപിച്ച് ജോലിക്ക് വന്നതിന് രജനികാന്തയെ ഇന്നലെ പറഞ്ഞുവിട്ടതെന്ന് ബാർ ഉടമ
പാലക്കാട് ∙ ‘ഞാൻ രണ്ടു കൈ കൊണ്ടും തള്ളി. അവൻ വീണു, എന്നെ ഒഡീഷയിലേക്കു കൊണ്ടുപോകൂ’ - ട്രെയിനിൽ കയറി പിടികൂടിയ ആർപിഎഫ് (റെയിൽവേ സംരക്ഷണസേന) ഉദ്യോഗസ്ഥരോടു പ്രതി രജനികാന്ത പറഞ്ഞതിങ്ങനെ. ഇതു വിഡിയോയിൽ പകർത്തിയിട്ടുണ്ട്. പിന്നീടു തൃശൂർ റെയിൽവേ പൊലീസും ആർപിഎഫും ചോദ്യംചെയ്യുമ്പോഴും ഇയാൾ

പാലക്കാട് ∙ ‘ഞാൻ രണ്ടു കൈ കൊണ്ടും തള്ളി. അവൻ വീണു, എന്നെ ഒഡീഷയിലേക്കു കൊണ്ടുപോകൂ’ - ട്രെയിനിൽ കയറി പിടികൂടിയ ആർപിഎഫ് (റെയിൽവേ സംരക്ഷണസേന) ഉദ്യോഗസ്ഥരോടു പ്രതി രജനികാന്ത പറഞ്ഞതിങ്ങനെ. ഇതു വിഡിയോയിൽ പകർത്തിയിട്ടുണ്ട്. പിന്നീടു തൃശൂർ റെയിൽവേ പൊലീസും ആർപിഎഫും ചോദ്യംചെയ്യുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു. തൃശൂരിൽനിന്നാണു പ്രതി ട്രെയിനിൽ കയറിയത്. വിനോദിനെ തള്ളിയിട്ടശേഷം സീറ്റിൽ പോയി കിടന്നു. ആർപിഎഫ് വരുമ്പോഴും ഇയാൾ കിടക്കുകയായിരുന്നു.
പാലക്കാട് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃശൂരിലെത്തിച്ചു. ഭിന്നശേഷിക്കാരനായ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, മരിച്ച വിനോദിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉച്ചയോടെ മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിക്കുമെന്നാണ് വിവരം
അതേസമയം, കുന്നംകുളത്തെ ബാറിൽ ജീവനക്കാരനാണ് പിടിയിലായ പ്രതി രജനികാന്ത എന്ന് വ്യക്തമായിട്ടുണ്ട്. ഇന്നലെ മദ്യപിച്ച് ജോലിക്കു വന്നപ്പോൾ ഇയാളെ പറഞ്ഞുവിട്ടതാണെന്ന് ബാർ ഉടമ വ്യക്തമാക്കി. രണ്ടു മാസം മുൻപാണ് ഇയാൾ ഇവിടെ ജോലിയിൽ പ്രവേശിച്ചത്. രജനികാന്തയുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിരുന്നില്ലെന്നും ബാർ ഉടമ പ്രതികരിച്ചു.