ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ് രാജ്യസഭയിൽനിന്ന് വിരമിച്ചു. 33 വർഷം നീണ്ട പാർലമെന്റ് ജീവിതത്തിനാണ് തിരശീല വീണത്. മൻമോഹൻ സിങ് രാജ്യത്തിനു നൽകിയ സംഭാവനകളെ പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്  രാജ്യസഭയിൽനിന്ന് വിരമിച്ചു. 33 വർഷം നീണ്ട പാർലമെന്റ് ജീവിതത്തിനാണ് തിരശീല വീണത്. മൻമോഹൻ സിങ് രാജ്യത്തിനു നൽകിയ സംഭാവനകളെ പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അദ്ദേഹത്തിനു കത്തെഴുതി.

‘‘ആത്മാർഥതയോടെയും അർപ്പണബോധത്തോടെയും നമ്മുടെ രാജ്യത്തെ താങ്കളേക്കാൾ കൂടുതൽ സേവിച്ചെന്നു പറയാൻ വളരെ കുറച്ചു പേർക്കു മാത്രമേ സാധിക്കൂ. താങ്കൾ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് കൊണ്ടുവന്ന ശാന്തവും ശക്തവുമായ അന്തസ്സ് രാജ്യത്തിനു നഷ്ടപ്പെടുന്നു. നിങ്ങളിലെ അന്തസ്സുള്ള, മൃദുഭാഷിയായ രാഷ്ട്രതന്ത്രജ്ഞൻ നിലവിലെ ബഹളമയ രാഷ്ട്രീയത്തിൽനിന്നു വ്യത്യസ്തനാണ്. രാജ്യം ഇന്ന് ആസ്വദിക്കുന്ന സാമ്പത്തിക അഭിവൃദ്ധിയും സുസ്ഥിരതയും മുൻ പ്രധാനമന്ത്രി നരസിംഹ റാവുവും മൻമോഹൻ സിങ്ങും രൂപപ്പെടുത്തിയ അടിത്തറയിലാണ്.

ADVERTISEMENT

നിങ്ങളുടെ പ്രവർത്തനത്തിന്റെ നേട്ടങ്ങൾ കൊയ്ത നിലവിലെ നേതാക്കൾ രാഷ്ട്രീയ പക്ഷപാതം കാരണം നിങ്ങൾക്ക് അംഗീകാരം നൽകാൻ മടിക്കുന്നു. അവർ നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കാനും വ്യക്തിപരമായ ആക്രമണങ്ങൾ നടത്താനും തുനിയുന്നു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, യുഐഡി, ആധാർ എന്നിവ പോലുള്ള പരിഷ്കാരങ്ങൾ യുപിഎ സർക്കാരിന്റേതാണ്. വ്യവസായങ്ങൾ, യുവസംരംഭകർ, ശമ്പളക്കാരായ ആളുകൾ, പാവപ്പെട്ടവർ എന്നിവർക്ക് ഒരുപോലെ പ്രയോജനകരമായ സാമ്പത്തിക നയങ്ങൾ പിന്തുടരാൻ യുപിഎയ്ക്കു സാധ്യമാണെന്നു തെളിയിച്ചതു സിങ്ങിന്റെ നേതൃത്വത്തിലാണ്’’– എക്സിൽ പങ്കുവച്ച കത്തിൽ ഖർഗെ പറഞ്ഞു.

രാജ്യസഭാംഗത്വ കാലാവധി അവസാനിച്ച മൻമോഹൻ സിങ് ഉൾപ്പെടെയുള്ളവർക്കു നേരത്തേ യാത്രയയപ്പു നൽകിയിരുന്നു. പാർലമെന്റിനെയും രാജ്യത്തെയും ദീർഘകാലം നയിച്ച മൻമോഹൻ സിങ് എക്കാലവും ഓർമിക്കപ്പെടുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നു സഭയിൽ പറഞ്ഞത്. മോദി സർക്കാരിനെതിരെ മുൻപ് അവിശ്വാസപ്രമേയം വന്നപ്പോൾ പ്രതിപക്ഷത്തുള്ള അദ്ദേഹം വോട്ട് ചെയ്യാൻ വീൽചെയറിലെത്തി. ഭരണപക്ഷം ജയിക്കുമെന്നുറപ്പായിട്ടും തന്റെ കടമ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതുവഴി ജനാധിപത്യത്തിനാണ് അദ്ദേഹം ശക്തി പകർന്നതെന്നും മോദി പറഞ്ഞിരുന്നു.

ADVERTISEMENT

സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ പ്രശസ്തനായ മൻമോഹൻ സിങ് റിസർവ്‌ ബാങ്ക്‌ ഗവർണർ, രാജ്യാന്തര നാണയനിധി അംഗം എന്നീ നിലകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1991 ഒക്ടോബറിൽ അസമിൽനിന്നുള്ള അംഗമായാണ് മൻമോഹൻ സിങ് ആദ്യമായി രാജ്യസഭയിലെത്തിയത്. 2019 വരെ അസമിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2019 ൽ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലെത്തി. 1991 മുതൽ 1996 വരെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്നു. 1998 മുതൽ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി. പിന്നീട് 2004 മുതൽ 2014 വരെ പത്തു വർഷം അദ്ദേഹം  പ്രധാനമന്ത്രിയായി. 

English Summary:

Manmohan Singh ends Rajya Sabha stint, Mallikarjun Kharge lauds ‘quiet dignity’