മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാകില്ല: രാജ്ഭവനെ രേഖാമൂലം അറിയിച്ച് ജസ്റ്റിസ് മണികുമാർ
തിരുവനന്തപുരം∙ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ. രാജ്ഭവനെ രേഖാമൂലം ഇക്കാര്യം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നും മണികുമാർ വിശദീകരിച്ചു. എസ്.മണികുമാറിനെ നിയമിക്കുന്നതിനുള്ള ഫയൽ 10 മാസം രാജ്ഭവനിൽ തടഞ്ഞു വച്ച

തിരുവനന്തപുരം∙ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ. രാജ്ഭവനെ രേഖാമൂലം ഇക്കാര്യം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു തീരുമാനമെന്നും മണികുമാർ വിശദീകരിച്ചു. നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് പിന്മാറ്റത്തിനു പിന്നിലെന്നും സൂചനയുണ്ട്.
എസ്.മണികുമാറിനെ നിയമിക്കുന്നതിനുള്ള ഫയൽ 10 മാസം രാജ്ഭവനിൽ തടഞ്ഞു വച്ച ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം അംഗീകരിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വാങ്ങിയ ശേഷം നിയമന ഉത്തരവ് ഇറക്കാനാിയിരുന്നു സർക്കാരിനു രാജ്ഭവൻ നിർദേശം നൽകിയിരുന്നത്.
കഴിഞ്ഞ മേയിൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ 3 അംഗ സമിതി മണികുമാറിനെ നിയമിക്കാൻ ശുപാർശ നൽകിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിയോജനക്കുറിപ്പ് സഹിതമാണ് ശുപാർശ ഗവർണർക്കു സമർപ്പിച്ചത്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷൻ ആക്കിയേക്കുമെന്ന സൂചന അദ്ദേഹം വിരമിക്കുന്നതിനു മുൻപേ ഉണ്ടായിരുന്നു.