പോഡ്കാസ്റ്റ് ദേശീയ പുരസ്കാരം: മനോരമ ഓൺലൈന്‍ ഇരട്ട നേട്ടം
മുംബൈ ∙ പോഡ്കാസ്റ്റ് മികവിനുള്ള ദേശീയ പുരസ്കാരത്തിൽ ഇരട്ട നേട്ടവുമായി മനോരമ ഓൺലൈൻ. 2024 ലെ ഇന്ത്യ ഓഡിയോ സമ്മിറ്റ് ആൻഡ് അവാർഡ്സിലാണ് ഇരട്ട നേട്ടം. ‘ന്യൂസ് പൊളിറ്റിക്സ്– ബെസ്റ്റ് റീജനൽ ഷോ’ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഡ്യൂസർ പി.സനിൽകുമാർ അവതരിപ്പിക്കുന്ന ‘എന്തൂട്ടാത്’, ‘സൊസൈറ്റി ആൻഡ് കൾചർ– ബെസ്റ്റ്

മുംബൈ ∙ പോഡ്കാസ്റ്റ് മികവിനുള്ള ദേശീയ പുരസ്കാരത്തിൽ ഇരട്ട നേട്ടവുമായി മനോരമ ഓൺലൈൻ. 2024 ലെ ഇന്ത്യ ഓഡിയോ സമ്മിറ്റ് ആൻഡ് അവാർഡ്സിലാണ് ഇരട്ട നേട്ടം.
‘ന്യൂസ് പൊളിറ്റിക്സ്– ബെസ്റ്റ് റീജനൽ ഷോ’ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഡ്യൂസർ പി.സനിൽകുമാർ അവതരിപ്പിക്കുന്ന ‘എന്തൂട്ടാത്’, ‘സൊസൈറ്റി ആൻഡ് കൾചർ– ബെസ്റ്റ് റീജനൽ ഷോ’ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഡ്യൂസർ ലക്ഷ്മി പാർവതി അവതരിപ്പിക്കുന്ന ‘അയിന്’ എന്നീ പോഡ്കാസ്റ്റുകളാണ് പുരസ്കാരം നേടിയത്. വിഡിയോ എഡിറ്റർ ജയേഷ് മാധവന് മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം ലഭിച്ചു.
മുംബൈയിൽ നടന്ന ചടങ്ങിൽ പി.സനിൽകുമാർ റേഡിയോ ആൻഡ് മ്യൂസിക് എഡിറ്റർ നമ്രത കലേയിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പോഡ്കാസ്റ്റ് കേൾക്കാൻ സന്ദർശിക്കുക www.manoramaonline.com/podcast