ഇ.ടി വീണ്ടും വരുമോ? അങ്കം കൊഴുപ്പിച്ച് എൽഡിഎഫും എൻഡിഎയും; മലപ്പുറത്തിന്റെ മനസ്സിലാര്?
മുസ്‌ലിം ലീഗിന്‍റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന മലപ്പുറത്ത് ഇത്തവണ അങ്കം കൊഴിപ്പിക്കാൻ ചടുല നീക്കങ്ങളുമായി ഇടതുമുന്നണിയും എൻഡിഎയും. ലീഗിലെ മുതിർന്ന നേതാവായ ഇ.ടി.മുഹമ്മദ് ബഷീറിനെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. യുവാക്കളുടെ പ്രതിനിധിയായി വി.വസീഫിനെയാണ് എൽഡിഎഫ്

മുസ്‌ലിം ലീഗിന്‍റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന മലപ്പുറത്ത് ഇത്തവണ അങ്കം കൊഴിപ്പിക്കാൻ ചടുല നീക്കങ്ങളുമായി ഇടതുമുന്നണിയും എൻഡിഎയും. ലീഗിലെ മുതിർന്ന നേതാവായ ഇ.ടി.മുഹമ്മദ് ബഷീറിനെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. യുവാക്കളുടെ പ്രതിനിധിയായി വി.വസീഫിനെയാണ് എൽഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാല മുൻ വിസി അബ്ദുൽ സലാമാണ് എൻഡിഎ സ്ഥാനാർഥി.
പൊന്നാനി മണ്ഡലത്തിൽ രണ്ടു തവണ എംപിയായ ഇ.ടി.മുഹമ്മദ് ബഷീർ മൂന്നാം തവണ മത്സരിക്കുന്നത് മലപ്പുറത്താണ്. മലപ്പുറത്ത് എംപിയായിരുന്ന അബ്ദുസമദ് സമദാനി പൊന്നാനിയിലും മത്സരിക്കും. പാർലമെന്റിലെ ഇടിമുഴക്കം എന്നാണ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടി കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ശോഭിച്ച ആളാണ്.
യുവത്വത്തിന്റെ മുഖമായാണ് വസീഫിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയത്. മുസ്‌ലിം ലീഗിലെ സ്ഥിരം മുഖങ്ങൾക്ക് ബദലായാണ് ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ വസീഫിനെ നിർത്തിയത്. തലമുറ മാറ്റത്തിന് ലീഗിൽ പോലും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് എൽഡിഎഫ് വസീഫിനെ സ്ഥാനാർഥിയാക്കിയത്.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരുന്ന അബ്ദുൽ സലാമിനെ എൻഡിഎ സ്ഥാനാർഥിയാക്കിയത് കേന്ദ്രം നേരിട്ട് ഇടപെട്ടാണ്. മുസ്‌ലിം സമുദായത്തിന് വളരെ പ്രാധാന്യമുള്ള മണ്ഡലത്തിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പദവി അലങ്കരിച്ചിരുന്ന ആളെ തന്നെ നിർത്തുന്നതിലൂടെ വലിയ രാഷ്ട്രീയ സന്ദേശമാണ് ബിജെപി നൽകിയത്.
സ്ത്രീകളെ ഉൾപ്പെടെ അണിനിരത്തിയാണ് ഇത്തവണ ലീഗ് പ്രചാരണം കൊഴുപ്പിക്കുന്നത്. മലപ്പുറം മണ്ഡലത്തിൽ ഈസി വാക്ക് ഓവറാണ് ലീഗ് പ്രതീക്ഷിക്കുന്നത്. ചെറുപ്പക്കാരനായ വസീഫിനെ സ്ഥാനാർഥിയാക്കിയതിൽ അവേശത്തിലാണ് എൽഡിഎഫ്. കാര്യങ്ങൾ വ്യക്തമായി പഠിച്ച് അവതരിപ്പിക്കുന്ന ചെറുപ്പക്കാരൻ എന്ന നിലയിൽ വസീഫിന് സ്വീകാര്യത കൂടുമെന്നാണ് ഇടതു ക്യാംപ് പ്രതീക്ഷിക്കുന്നത്‍.
അക്കാദമിഷ്യനായ അബ്ദുൽ സലാമിനെ സ്ഥാനാർഥിയാക്കിയതിലൂടെ ബിജെപിയിൽ നിന്ന് അകലം പാലിക്കുന്ന മുസ്‌ലിം സമുദായത്തെ ചേർത്തു പിടിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. സിഎഎ പോലുള്ള നിയമങ്ങൾ ഒരാളെയും ബാധിക്കില്ല എന്ന പ്രഖ്യാപിക്കാനുമാണ് സലാമിന്റെ സ്ഥാനാർഥിത്വം.
മൂന്നു സ്ഥാനാർഥികളും ആത്മവിശ്വാസത്തിലാണ്. തുടക്കത്തിൽ പ്രചാരണം തണുത്താണ് തുടങ്ങിയതെങ്കിലും ഓരോ ദിവസം കഴിയുന്തോറും പ്രചാരണം ചൂടുപിടിക്കുമ്പോൾ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുന്നുെവന്നാണ് മുന്നണികളുടെ വിലയിരുത്തൽ.
ലീഗിനൊപ്പം ചേർന്നു നിൽക്കുന്ന മണ്ഡലമാണ് മലപ്പുറം. ഇത്തവണയും ഇ.ടി.മുഹമ്മദ് ബഷീറിലൂടെ അത് തുടരുമെന്ന പ്രതീക്ഷയിലാണ് ലീഗ്. അതേസമയം ഒരു അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ചെറുപ്പക്കാരനായ വസീഫിന് കറുത്ത കുതിരയായി മാറാൻ സാധിക്കുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. വോട്ട് വിഹിതം വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർഥി അബ്ദുൽ സലാം തുറന്നു പറഞ്ഞു. ലീഗ് അനായാസ ജയം പ്രതീക്ഷിക്കുമ്പോഴഴും അതിന് അനുവദിക്കില്ല എന്ന നിശ്ചയദാർഢ്യത്തിലാണ് എൽഡിഎഫ്. എൽഡിഎഫ് പ്രതീക്ഷിക്കുന്നതുപോലെ ഒരു അട്ടിമറി നടക്കുമോ എന്ന് കാത്തിരുന്ന് കാണാം.