ആറരമണിക്കൂർ, പി.കെ.ബിജുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി: രേഖകൾ ഹാജരാക്കിയെന്ന് ബിജു
കൊച്ചി∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിന്റെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. ആറരമണിക്കൂറാണ് ബിജുവിനെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത്. ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്ന് ബിജു പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി

കൊച്ചി∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിന്റെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. ബിജുവിനെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആറരമണിക്കൂർ ചോദ്യം ചെയ്തു. ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്ന് ബിജു പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗമായിരുന്ന പി.കെ.ബിജുവിന്റെ മൊഴികൾ കേസന്വേഷണത്തിൽ നിർണായകമാണ്. കേസിലെ മുഖ്യപ്രതിയായ പി.സതീഷ് കുമാർ ഒരു എംപിയുടെയും എംഎൽഎയുടെയും ബെനാമിയാണെന്ന ഗുരുതര ആരോപണം ഈ കേസിൽ വിചാരണക്കോടതി മുൻപാകെ അന്വേഷണ സംഘം ഉന്നയിച്ചിരുന്നു.