യുഎഇയിൽ പെരുമഴ തീർന്നു, കാലാവസ്ഥ പൂർവ സ്ഥിതിയിൽ; നാശനഷ്ടം നികത്താൻ ഊർജിതശ്രമം
ദുബായ്∙ പെരുമഴ തീർന്നു, യുഎഇയിൽ കാലാവസ്ഥ പൂർവസ്ഥിതിയിൽ എത്തി. കാലാവസ്ഥയിലെ അസ്ഥിരത അവസാനിച്ചെന്നും മഴ മാറിയെന്നും ബുധനാഴ്ച വൈകിട്ട് ദേശീയ ദുരന്ത നിവാരണ
ദുബായ്∙ പെരുമഴ തീർന്നു, യുഎഇയിൽ കാലാവസ്ഥ പൂർവസ്ഥിതിയിൽ എത്തി. കാലാവസ്ഥയിലെ അസ്ഥിരത അവസാനിച്ചെന്നും മഴ മാറിയെന്നും ബുധനാഴ്ച വൈകിട്ട് ദേശീയ ദുരന്ത നിവാരണ
ദുബായ്∙ പെരുമഴ തീർന്നു, യുഎഇയിൽ കാലാവസ്ഥ പൂർവസ്ഥിതിയിൽ എത്തി. കാലാവസ്ഥയിലെ അസ്ഥിരത അവസാനിച്ചെന്നും മഴ മാറിയെന്നും ബുധനാഴ്ച വൈകിട്ട് ദേശീയ ദുരന്ത നിവാരണ
ദുബായ്∙ പെരുമഴ തീർന്നു, യുഎഇയിൽ കാലാവസ്ഥ പൂർവസ്ഥിതിയിൽ എത്തി. കാലാവസ്ഥയിലെ അസ്ഥിരത അവസാനിച്ചെന്നും മഴ മാറിയെന്നും ബുധനാഴ്ച വൈകിട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ കാലാവസ്ഥ കേന്ദ്രം, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. മഴക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ നികത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. ഇതിനായി സിവിൽ ഡിഫൻസ്, ആംബുലൻസ്, പൊലീസ് എന്നിവർ യോജിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
യുഎഇയിലെ മഴയും വെള്ളപ്പൊക്കവും കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിച്ചു. തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കി. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായി. യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനസമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും.
കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്നാണ് നിർദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകി. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഒമാനിൽ മഴക്കെടുതിയിൽ മരണം 18 ആയി.
കഴിഞ്ഞ 75 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽഐനിലെ ഖതം അശ്ശക് ലയിൽ മാത്രം 24 മണിക്കൂറിനിടെ 254.8 മില്ലിമീറ്റർ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. 1949 മുതലാണ് രാജ്യത്ത് കാലാവസ്ഥ വിശദാംശങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയത്. ഇതിനുശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന മഴ ലഭിക്കുന്നത്. യുഎഇയുടെ കാലാവസ്ഥ ചരിത്രത്തിലെ അസാധാരണ സംഭവമാണ് ചൊവാഴ്ച തുടങ്ങിയ മഴ. അഭൂതപൂർവമായ മഴ രാജ്യത്തിന്റെ ഭൂഗർഭജലശേഖരത്തോത് വർധിപ്പിക്കുന്നതിനു വലിയതോതിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
റദ്ദാക്കിയ കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ
∙ ബുധനാഴ്ച പുലർച്ചെ 2.15ന് ദുബായിൽനിന്ന് എത്തേണ്ടിയിരുന്ന ഫ്ലൈദുബായ്
∙ 2.45ന് ദോഹയിൽനിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ
∙ 3 മണിക്ക് ദുബായിൽനിന്ന് എത്തേണ്ടിയിരുന്ന എമിറേറ്റ്സ്
∙ 3.15ന് ഷാർജയിൽനിന്ന് വരേണ്ടിയിരുന്ന എയർ അറേബ്യ
∙ വൈകിട്ട് 5ന് ദുബായിൽനിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ
കൊച്ചിയിൽനിന്ന് യുഎയിലേക്ക് പുറപ്പെടേണ്ടിയിരുന്നതും റദ്ദാക്കിയതുമായ സർവീസുകൾ
∙ ബുധനാഴ്ച പുലർച്ചെ 12.05ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്
∙ 3.15ന് ഫ്ലൈദുബായിയുടെ ദുബായ്
∙ 3.55ന് എയർ അറേബ്യയുടെ ഷാർജ
∙ 4.05ന് ഇൻഡിഗോയുടെ ദോഹ
∙ 4.30ന് എമിറേറ്റ്സിന്റെ ദുബായ്
∙ ഉച്ചയ്ക്ക് 1.10ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്
∙ വൈകിട്ട് 6.25ന് ഇൻഡിഗോയുടെ ദുബായ്.