ദുബായ് ∙ പകൽ 10 മണിയായിട്ടും ആകാശം ഇരുണ്ടുമൂടിക്കിടന്നു. വാഹനങ്ങളെല്ലാം രാത്രിയിലെ പോലെ ലൈറ്റിട്ടാണ് പോയത്. അബുദാബിയിൽ അൽദഫ്ര, താരിഫ്, മിർഫ, അൽഹംറ

ദുബായ് ∙ പകൽ 10 മണിയായിട്ടും ആകാശം ഇരുണ്ടുമൂടിക്കിടന്നു. വാഹനങ്ങളെല്ലാം രാത്രിയിലെ പോലെ ലൈറ്റിട്ടാണ് പോയത്. അബുദാബിയിൽ അൽദഫ്ര, താരിഫ്, മിർഫ, അൽഹംറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പകൽ 10 മണിയായിട്ടും ആകാശം ഇരുണ്ടുമൂടിക്കിടന്നു. വാഹനങ്ങളെല്ലാം രാത്രിയിലെ പോലെ ലൈറ്റിട്ടാണ് പോയത്. അബുദാബിയിൽ അൽദഫ്ര, താരിഫ്, മിർഫ, അൽഹംറ, ഉം ലൈല എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. ഷാർജ, റാസൽഖൈമ, ഫുജൈറ, ദുബായ്, അബുദാബി എന്നീ എമിറേറ്റുകളിലും ഇടതടവില്ലാതെ മഴ പെയ്തു. പലയിടങ്ങളിലും വില്ലകളിലും ബഹുനില കെട്ടിടത്തിലെ താഴത്തെ നിലയിലും വെള്ളം കയറി. വെള്ളം കയറുന്നത് തടയാൻ കല്ലും തടിക്കഷണങ്ങളുമെല്ലാം വച്ചെങ്കിലും രക്ഷയുണ്ടായില്ല.

റൺവേയിലും വെള്ളം കയറി
ദുബായ് അൽമക്തൂം ഇന്റർനാഷനൽ എയർപോർട്ടിലും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലും ശക്തമായ മഴ പെയ്തു. റൺവേയിൽ വെള്ളം കയറിയതാണ് വിമാന സർവീസ് തടസപ്പെടാനിടയായത്. വെള്ളം പമ്പുചെയ്തു നീക്കി സർവീസ് പുനഃസ്ഥാപിച്ചു. 

ADVERTISEMENT

മഴ ഇന്നും തുടരും
മഴയുടെയും കാറ്റിന്റെയും ശക്തി ഇന്നു കുറയുമെങ്കിലും വൈകിട്ട് 6 വരെ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി അഭ്യർഥിച്ചു. അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും ഓർമിപ്പിച്ചു.

ശക്തമായ കാറ്റ്
സ്ഥാപനങ്ങളുടെ ബോർഡ്, ഡിഷ് ആന്റിന, പാർക്കിങ് മേൽക്കൂര, റോഡ് പണിക്കായി സ്ഥാപിച്ച ബാരിക്കേഡ്, കെട്ടിട നിർമാണ കേന്ദ്രങ്ങളിൽ മറച്ച പ്ലൈവുഡ് ഷീറ്റുകൾ തുടങ്ങിയവയെല്ലാം പറന്നുപോയി.

ADVERTISEMENT

വേഗപരിധി കുറച്ചു
മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അബുദാബി റോഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയുമെന്ന് ഓർക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. കൂടാതെ അബുദാബി–അൽഐൻ റോഡിലെ വേഗം 100 കി.മീ ആയി കുറച്ചു.

മെട്രോ പുലർച്ചെ 3 വരെ
വിവിധ സ്ഥലങ്ങളിലായി മഴയിൽ കുടുങ്ങിയവർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് ദുബായ് മെട്രോ സേവനം പുലർച്ചെ 3 വരെ ആർടിഎ നീട്ടി. 

English Summary:

UAE Hit With Rain, hail

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT