ബർത്ത് മാറി ഉറങ്ങിയ ആളോട് സീറ്റ് മാറണമെന്ന് ആവശ്യപ്പെട്ടു: വനിതാ ടിടിഇക്കു നേരെ കയ്യേറ്റശ്രമം
കൊല്ലം∙ വനിതകൾ ബുക്ക് ചെയ്ത ബർത്തിൽ ഉറങ്ങിയ പുരുഷ യാത്രക്കാരനോടു സീറ്റ് മാറാൻ ആവശ്യപ്പെട്ട വനിതാ ടിടിഇക്കു നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ചെന്നൈ മെയിലിലെ യാത്രക്കാരൻ ആലുവ സ്വദേശി റോജിയാണ് ടിടിഇയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇയാളെ കായംകുളം റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ട്രെയിൻ കൊല്ലം സ്റ്റേഷനിലേക്ക് എത്താറാകുമ്പോഴാണു സംഭവം.

എസി കംപാർട്മെന്റിൽ 20–ാം നമ്പർ ബർത്തായിരുന്നു റോജിയുടേത്. എന്നാൽ ഇയാൾ 24–ാം നമ്പറിലാണു കിടന്നിരുന്നത്. തുടർന്നു വനിതകൾ പരാതിപ്പെട്ടു. ഇതു ചോദ്യം ചെയ്യാനെത്തിയ ടിടിഇ രജനി ഇന്ദിരയെ യാത്രക്കാരൻ അടിക്കാൻ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാർ ഇടപെട്ടു തടഞ്ഞു. യാത്ര തുടരുന്നതിനിടെ ടിടിഇയുടെ ഫോട്ടോ പകര്‍ത്താനും റോജി ശ്രമിച്ചതോടെ റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ കൊല്ലം സ്റ്റേഷനിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ കാര്യമായി ഇടപെട്ടില്ലെന്നു ടിടിഇ പറഞ്ഞു. അപ്പോഴേക്കും ട്രെയിൻ കൊല്ലം വിട്ടു. കായംകുളത്തു വച്ചാണു റോജിയെ കസ്റ്റഡിയിൽ എടുത്തത്. ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിന് ഒഡീഷ സ്വദേശി ഈ മാസം ആദ്യമാണ് ടിടിഇ വിനോദ് കണ്ണനെ ട്രെയിനിൽനിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത്.