മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയവർക്ക് മർദനം: ഗൺമാൻമാരെ അതീവ രഹസ്യമായി ചോദ്യം ചെയ്തു
തിരുവനന്തപുരം ∙ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരെയാണു ചോദ്യം ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ

തിരുവനന്തപുരം ∙ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരെയാണു ചോദ്യം ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവരെയാണ് ഇരുവരും മർദിച്ചത്.
സംഭവം നടന്ന് 5 മാസം പിന്നിടുമ്പോഴാണു പൊലീസ് ഇവരെ ചോദ്യം ചെയ്തതെന്നതു ശ്രദ്ധേയമാണ്. അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ആലപ്പുഴയിൽ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു മുന്നിൽ പ്രതിഷേധിച്ചതിനാണു അനിൽകുമാർ, സന്ദീപ്, സുരക്ഷാ സേനയിലെ മറ്റു 3 ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അജയിനെയും തോമസിനെയും ക്രൂരമായി മർദിച്ചത്.
ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു പലതവണ ഇരുവർക്കും നോട്ടിസ് നൽകിയിരുന്നെങ്കിലും എത്തിയില്ല. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി പ്രതികൾ ഹാജരാകുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതു നിയമസഭയിലും ചർച്ചയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരാണു പരാതിക്കാർ.