തിരുവല്ല∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെയും മെത്രാപ്പൊലീത്തയെയും മൂന്നാഴ്ചക്കുള്ളിൽ തിരഞ്ഞെടുത്തേക്കും. കാലം ചെയ്ത സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷ 21ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിലാണ് നടക്കുക. ഇതിനായി സഭയിലെ എല്ലാ ബിഷപ്പുമാരും എത്തിച്ചേരും. ഇവരുടെ സൗകര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെയും മെത്രാപ്പൊലീത്തയെയും മൂന്നാഴ്ചക്കുള്ളിൽ തിരഞ്ഞെടുത്തേക്കും. കാലം ചെയ്ത സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷ 21ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിലാണ് നടക്കുക. ഇതിനായി സഭയിലെ എല്ലാ ബിഷപ്പുമാരും എത്തിച്ചേരും. ഇവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് കബറടക്കത്തിനു ശേഷം 2 ആഴ്ചക്കുള്ളിൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും.

നിലവിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ 17 ബിഷപ്പുമാർക്കാണ് വോട്ടവകാശമുള്ളത്. സഭാ സിനഡ് ചേർന്ന് വോട്ടെട്ടുപ്പിലൂടെയായിരിക്കും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാളായിരിക്കും അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക. വോട്ടെടുപ്പ് രണ്ടു തവണ നടത്തിയിട്ടും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ മൂന്നാം തവണ വോട്ടിട്ട് ഇതിൽ കൂടുതൽ വോട്ടു ലഭിക്കുന്നയാളെ സഭാ അധ്യക്ഷനായി തിരഞ്ഞെടുക്കും.

ADVERTISEMENT

വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെയായിരിക്കും. സഭയുടെ സീനിയർ ബിഷപ് സാമുവൽ മാർ തെയോഫിലോസിന്റെ നേതൃത്വത്തിലുള്ള 9 അംഗ സമിതിയാണ് ഇപ്പോൾ സഭാ ചുമതലകൾ നിർവഹിക്കുന്നത്.

English Summary:

Believers' Eastern Church Poised to Elect New Head