ന്യൂഡൽഹി∙ ജയിൽമോചിതനായ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് അരവിന്ദ് കേജ്‌രിവാൾ. ആം ആദ്മി പാർട്ടിയെ (എഎപി) തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാൽ പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ല. അതിനുവേണ്ടി ഞങ്ങളുടെ നാലുനേതാക്കളെ അദ്ദേഹം ജയിലിൽ അയച്ചു. ഇത്തരം പാർട്ടികളുടെ നാല് നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി ഇല്ലാതാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജയിൽമോചിതനായ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് അരവിന്ദ് കേജ്‌രിവാൾ. ആം ആദ്മി പാർട്ടിയെ (എഎപി) തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാൽ പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ല. അതിനുവേണ്ടി ഞങ്ങളുടെ നാലുനേതാക്കളെ അദ്ദേഹം ജയിലിൽ അയച്ചു. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് എഎപിയെ ഇല്ലാതാക്കാനാണ്. ആം ആദ്മി പാർട്ടി എന്നുള്ളത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം അത് വലുതായിക്കൊണ്ടിരിക്കും. ‌പ്രധാനമന്ത്രി പോലും സ്വയം വിശ്വസിക്കുന്നത് എഎപിയാണ് രാജ്യത്തിന്റെ ഭാവിയെന്നാണ്.’’ കേജ്‌രിവാൾ പറ​ഞ്ഞു. 

മോദിയെ ഏകാധിപതിയെന്നും കേജ്‌രിവാൾ വിശേഷിപ്പിച്ചു. ‘‘ജനാധിപത്യം ഇല്ലാതാക്കാനാണ് ഏകാധിപതിയായ മോദി ശ്രമിക്കുന്നത്. ഞാൻ ഏകാധിപത്യം ഇല്ലാതാക്കാനാണു ശ്രമിക്കുന്നത്. എന്നാൽ എന്നെക്കൊണ്ടു തനിയെ അതിനു സാധിക്കില്ല. ഏകാധിപതിയിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ 140 കോടി ജനങ്ങളുടെ പിന്തുണ ഞാൻ തേടുകയാണ്. രാജ്യം മുഴുവൻ സഞ്ചരിക്കാൻ സുപ്രീംകോടതി എനിക്ക് 21 ദിവസം നൽകിയിരിക്കുകയാണ്. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന് വേണ്ടിയുള്ളതാണ്.

ADVERTISEMENT

മോദി അധികാരത്തിൽ വരികയാണെങ്കിൽ പ്രതിപക്ഷ നേതാക്കളായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്. പിണറായി വിജയൻ, ഉദ്ധവ് താക്കറെ തുടങ്ങിയവർ ജയിലിലാകും. എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജ, ഖട്ടർ, രമൺ സിങ് എന്നിവരുടെ രാഷ്ട്രീയം അവസാനിച്ചുകഴിഞ്ഞു. യോഗി ആദിത്യനാഥ് ആണ് അടുത്തത്. മോദി ജയിക്കുകയാണെങ്കിൽ യുപി മുഖ്യമന്ത്രിയെയും രണ്ടുമാസങ്ങൾക്കുള്ളിൽ മാറ്റും. ബിജെപിയുടെ ആക്രമണത്തിന് ഒരു ശൈലിയുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ജയിലിലടച്ച് സർക്കാരിനെ താഴെയിറക്കും. എന്നെ അറസ്റ്റുചെയ്തതിലൂടെ അവർ നൽകാൻ ശ്രമിച്ച സന്ദേശം കേജ്‌രിവാളിനെ അറസ്റ്റുചെയ്തു ഇനി ആരെ വേണമെങ്കിലും അറസ്റ്റുചെയ്യാമെന്നാണ്. ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ലക്ഷ്യം. മോദിക്ക് അടുത്ത വർഷം 75 ആകും. അദ്ദേഹം വിരമിക്കുമോ. അങ്ങനെയെങ്കിൽ അമിത് ഷായെ പ്രധാനമന്ത്രിയാക്കും. ആദിത്യനാഥിനെ ഒതുക്കും.

ജൂൺ നാലിന് മോദി സർക്കാർ അധികാരത്തിൽ വരില്ല. ഹരിയാനയിലും, രാജസ്ഥാനിലും, ഡൽഹിയിലും ബിഹാറിലും, യുപിയിലും, ഡല്ഡഹിയിലും, കർണാടകയിലും, ബംഗാളിലും, ജാർഖണ്ഡിലും യുപിയിലും അവരുടെ സീറ്റുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 220–230 സീറ്റുകളിൽ കൂടുതൽ ഇവർക്ക് ലഭിക്കാൻ പോകുന്നില്ല. മോദി സർക്കാർ അല്ല കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയുടെ സർക്കാർ ആണ് അധികാരത്തിലേറുക’’ – കേജ്‌രിവാൾ പറഞ്ഞു. കേജ്‌രിവാളിന്റെ വാക്കുകളെ ഹർഷാരവത്തോടെയാണു പ്രവർത്തകർ സ്വീകരിച്ചത്.

English Summary:

Arvind Kejriwal attacks Narendra Modi