നേരിട്ട് നൽകിയ പരാതികൾക്കു തീർപ്പില്ല; സഖ്യകക്ഷികൾക്ക് അയച്ച കത്തിന് ഉടൻ മറുപടി: തിര.കമ്മിഷനെതിരെ ഖർഗെ
ന്യൂഡൽഹി∙ ഇന്ത്യാ സഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്ത് പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീതിനു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കമ്മിഷന്റെ മറുപടി ഭീഷണിപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു. ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കമ്മിഷന്‍ മറുപടി
ന്യൂഡൽഹി∙ ഇന്ത്യാ സഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്ത് പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീതിനു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കമ്മിഷന്റെ മറുപടി ഭീഷണിപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു. ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കമ്മിഷന്‍ മറുപടി
ന്യൂഡൽഹി∙ ഇന്ത്യാ സഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്ത് പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീതിനു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കമ്മിഷന്റെ മറുപടി ഭീഷണിപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു. ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കമ്മിഷന്‍ മറുപടി
ന്യൂഡൽഹി∙ ഇന്ത്യാ സഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്ത് പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീതിനു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കമ്മിഷന്റെ മറുപടി ഭീഷണിപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു. ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കമ്മിഷന്‍ മറുപടി നല്‍കിയില്ല. പോളിങ് ശതമാനം കമ്മിഷന്‍ പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനു നേരിട്ടു നൽകിയ ഒട്ടേറെ പരാതികൾ തീർപ്പാകാതെ കിടക്കുമ്പോൾ, സഖ്യകക്ഷികളായ പാർട്ടി നേതാക്കൾക്ക് താൻ അയച്ച കത്തിനോട് കമ്മിഷൻ ഉടനടി പ്രതികരിച്ചത് അദ്ഭുതപ്പെടുത്തിയെന്ന് ഖർഗെ വ്യക്തമാക്കി. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഖർഗെയുടെ പ്രതികരണം.
‘‘അത് ഒരു തുറന്ന കത്തായിരുന്നെങ്കിലും ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മിഷന് എഴുതിയ കത്തായിരുന്നില്ല. മറിച്ച് സഖ്യകക്ഷികളുടെ നേതാക്കൾക്കായി അയച്ച കത്താണ്. തിരഞ്ഞെടുപ്പ് കമ്മിഷനു നേരിട്ടു നൽകിയ ഒട്ടേറെ പരാതികൾ തീർപ്പാകാതെ കിടക്കുമ്പോൾ, ആ കത്തിന് കമ്മിഷൻ ഉടനടി മറുപടി നൽകിയത് വിസ്മയിപ്പിച്ചു’’ – ഖർഗെ കത്തിൽ കുറിച്ചു.
‘‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയുമായി ബന്ധപ്പെട്ട് എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എങ്കിലും അവർ ചെയ്യുന്ന ജോലിയുടെ സമ്മർദ്ദം മനസ്സിലാക്കി ആ വിഷയത്തിൽ കാര്യമായി പ്രതികരിക്കാനില്ല.
‘‘ഭരണഘടന ആധാരമാക്കി സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷന് അധികാരമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. എങ്കിലും, തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന തരത്തിൽ ഭരണകക്ഷി നേതാക്കൾ നടത്തുന്ന സുവ്യക്തമായ വർഗീയ, ജാതീയ പ്രസ്താവനകൾക്കെതിരെ നടപടിയെടുക്കുന്നതിൽ കമ്മിഷൻ കാണിക്കുന്ന അലംഭാവം ദുരൂഹമാണ്.’’ – ഖർഗെ കുറിച്ചു.
നേരത്തേ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യത ഏറ്റവും താഴ്ന്ന സ്ഥിതിയിലാണെന്ന് ഇന്ത്യാസഖ്യം കക്ഷി നേതാക്കൾക്ക് അയച്ച കത്തിൽ ഖർഗെ വിമർശിച്ചിരുന്നു. കമ്മിഷൻ പുറത്തുവിട്ട വോട്ടെടുപ്പിലെ കണക്കിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ആദ്യ 2 ഘട്ടം തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും കണക്കുകൾ പുറത്തുവിടുന്നതിൽ കമ്മിഷന്റെ ഭാഗത്തുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടിയ ഖർഗെ, കണക്കിലെ പൊരുത്തക്കേടുകൾക്കെതിരെ ശബ്ദമുയർത്തണമെന്നു നേതാക്കളോട് ആവശ്യപ്പെട്ടു.
ഇതിനിടെ, ഖർഗെ ഇന്ത്യാസഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്തിന് കടുത്ത ഭാഷയിൽ കമ്മിഷൻ തുറന്ന മറുപടി നൽകി. ഇന്ത്യാസഖ്യത്തിലെ നേതാക്കൾ കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു മണിക്കൂർ മുൻപാണ് 5 പേജുള്ള മറുപടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. കക്ഷിനേതാക്കൾക്ക് അയച്ച കത്ത് സമൂഹമാധ്യമമായ എക്സിലൂടെ ഖർഗെ പരസ്യപ്പെടുത്തിയതാണു കമ്മിഷനെ പ്രകോപിപ്പിച്ചത്. പാർട്ടികൾ തമ്മിലുള്ള ആശയവിനിമയത്തിന്മേൽ കമ്മിഷൻ പ്രതികരിക്കുന്നത് സാധാരണമല്ല.
∙ കമ്മിഷൻ പറഞ്ഞത്
ഖർഗെയുടെ കത്ത് പക്ഷപാതപരമായ ആഖ്യാനം പ്രചരിപ്പിക്കലാണ്. വ്യക്തത തേടാനുള്ള ശ്രമമെന്ന വ്യാജേന ആശയക്കുഴപ്പമുണ്ടാക്കാനുള്ള മനഃപൂർവമായ നീക്കമാണിത്. ആശങ്കകൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും കത്തു പരസ്യമാക്കിയതുവഴി ഉദ്ദേശ്യശുദ്ധിയിന്മേൽ ചോദ്യങ്ങൾ ഉയർത്തുന്നു. സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയാണു ലക്ഷ്യം. മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ വിവരങ്ങൾ എല്ലാ സ്ഥാനാർഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കും ലഭ്യമാണ്. വോട്ടിങ് വിവരങ്ങൾ വോട്ടർ ടേണൗട്ട് ആപ്പിൽ തത്സമയം ലഭ്യമായിരുന്നു. ബൂത്ത് തിരിച്ചുള്ള ഡേറ്റ വോട്ടിങ് തീരുമ്പോൾ ബൂത്ത് ഏജന്റുമാർക്കു ലഭ്യമാക്കുന്നുണ്ട്.