മൂന്നാമൂഴത്തിന് മോദി; കാലഭൈരവന്റെ അനുഗ്രഹം വാങ്ങി വാരാണസിയിൽ പത്രിക സമർപ്പിച്ചു – വിഡിയോ
വാരാണസി∙ വാരാണസിയിൽ മൂന്നാമൂഴത്തിന് ഇറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.

വാരാണസി∙ വാരാണസിയിൽ മൂന്നാമൂഴത്തിന് ഇറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്... അത് വാക്കുളിലൂടെ വിവരിക്കാൻ കഴിയില്ല’– എന്നാണ് പത്രികാ സമർപ്പണത്തിന് മണിക്കൂറുകൾ മുൻപ് മോദി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
2014ലാണ് മോദി ആദ്യമായി വാരാണസിയിൽ നിന്ന് ജനവിധി തേടിയത്. അന്ന് വാരാണസിക്കൊപ്പം വഡോദരയിൽനിന്നും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. 2019ൽ 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാരാണസിയിൽനിന്നും വിജയിച്ചത്. ഇത്തവണ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് വാരാണസിയിൽ ഇന്ത്യാസഖ്യത്തിന്റെ സ്ഥാനാർഥി. ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദിയുടെ അഞ്ചു കിലോമീറ്ററോളം നീണ്ട റോഡ്‍ഷോ ഉണ്ടായിരുന്നു. അലങ്കരിച്ച വാഹനത്തിൽ മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്രസിങ്ങുമുണ്ടായിരുന്നു. കൈവീശിയും വിജയചിഹ്നം കാണിച്ചും ചിലയിടത്ത് കൈകൾ കൂപ്പി അനുഗ്രഹം തേടിയുമായിരുന്നു മോദിയുടെ റോഡ്ഷോ. 200 ലേറെ അമ്പലങ്ങൾക്കും 60 ആശ്രമങ്ങൾക്കു മുന്നിലൂടെ നീങ്ങിയ റോഡ് ഷോ കാശി വിശ്വനാഥക്ഷേത്രത്തിനു മുന്നിലാണ് അവസാനിച്ചത്.