‘ഇന്ത്യ സഖ്യം വന്നാൽ ഹിന്ദുവിനും മുസ്ലിമിനും വെവ്വേറെ ബജറ്റ്’: വിവാദ പ്രസംഗവുമായി മോദി
മുംബൈ∙ വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും വെവ്വേറെ

മുംബൈ∙ വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമർശം. മുബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ഇന്ത്യാസഖ്യത്തിനെതിരെ മോദി രംഗത്തെത്തിയത്. ബജറ്റിന്റെ 15 ശതമാനം മുസ്‍ലിംകൾക്ക് നൽകാനാണ് കോൺഗ്രസിനും താൽപര്യമെന്നും അദ്ദേഹം ആരോപിച്ചു.
‘‘രാജ്യത്തിന്റെ വിഭവങ്ങളിൽ ആദ്യ അവകാശം മുസ്‍ലിംകൾക്കാണെന്ന് കോൺഗ്രസ് സർക്കാർ തുറന്നു പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇക്കാര്യം അവതരിപ്പിച്ച യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു. അന്നുതന്നെ എന്റെ എതിർപ്പും അറിയിച്ചു. എന്നാൽ കോൺഗ്രസിനും അവരുടെ കൂട്ടാളികൾക്കും മുസ്‍ലിംകൾക്കും ഹിന്ദുക്കൾക്കും പ്രത്യേകം ബജറ്റ് തയാറാക്കാനാണ് താൽപര്യം. ബജറ്റിന്റെ 15 ശതമാനം മുസ്‍ലിംകൾക്കായി നീക്കിവയ്ക്കാനും കോൺഗ്രസ് ആഗ്രഹിക്കുന്നു.’’–മോദി പറഞ്ഞു.
രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള കോൺഗ്രസിന്റെയും ഇന്ത്യാസഖ്യത്തിന്റെയും ശ്രമങ്ങളാണു താൻ തുറന്നു കാട്ടുന്നതെന്നും പ്രതിച്ഛായയേക്കാൾ വലുത് രാജ്യത്തിന്റെ ഐക്യമാണെന്നും മോദി പറഞ്ഞു. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ശ്രമങ്ങളുടെ പരീക്ഷണശാലയായിരുന്നു കർണാടകയെന്നും അദ്ദേഹം ആരോപിച്ചു. ഒരു രാത്രി കൊണ്ടാണ് കർണാടകയിലെ മുസ്‍ലിംകൾക്ക് ഒബിസി സംവരണം നൽകിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ അത് നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.