വടക്ക് പുകഞ്ഞ് കോൺഗ്രസിലെ പടലപിണക്കം: കാസർകോട്ട് രൂക്ഷം; വയനാട് തൽക്കാലം വെടിനിർത്തൽ
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിലെ പടലപിണക്കങ്ങൾ മറനീക്കി പൊട്ടിത്തെറിയിലേക്ക്. കോഴിക്കോട്, കാസർകോട് ജില്ലകളിലെ കോൺഗ്രസിലാണ് വലിയ തോതിലുള്ള തമ്മിലടി ഉടലെടുത്തത്. വയനാട്ടിലെ പോര് തിരഞ്ഞെടുപ്പോടെ അൽപം ശമിച്ചെങ്കിലും കെടാതെ കിടക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്ടും
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിലെ പടലപിണക്കങ്ങൾ മറനീക്കി പൊട്ടിത്തെറിയിലേക്ക്. കോഴിക്കോട്, കാസർകോട് ജില്ലകളിലെ കോൺഗ്രസിലാണ് വലിയ തോതിലുള്ള തമ്മിലടി ഉടലെടുത്തത്. വയനാട്ടിലെ പോര് തിരഞ്ഞെടുപ്പോടെ അൽപം ശമിച്ചെങ്കിലും കെടാതെ കിടക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്ടും
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിലെ പടലപിണക്കങ്ങൾ മറനീക്കി പൊട്ടിത്തെറിയിലേക്ക്. കോഴിക്കോട്, കാസർകോട് ജില്ലകളിലെ കോൺഗ്രസിലാണ് വലിയ തോതിലുള്ള തമ്മിലടി ഉടലെടുത്തത്. വയനാട്ടിലെ പോര് തിരഞ്ഞെടുപ്പോടെ അൽപം ശമിച്ചെങ്കിലും കെടാതെ കിടക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്ടും
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിലെ പടലപിണക്കങ്ങൾ മറനീക്കി പൊട്ടിത്തെറിയിലേക്ക്. കോഴിക്കോട്, കാസർകോട് ജില്ലകളിലെ കോൺഗ്രസിലാണ് വലിയ തോതിലുള്ള തമ്മിലടി ഉടലെടുത്തത്. വയനാട്ടിലെ പോര് തിരഞ്ഞെടുപ്പോടെ അൽപം ശമിച്ചെങ്കിലും കെടാതെ കിടക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്ടും കാസർകോട്ടും പ്രശ്നം ഉടലെടുത്തത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുമ്പു തന്നെ, തോൽപിക്കാൻ ശ്രമം നടന്നുവെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനും കാസർകോട്ടെ സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനും തുറന്നു പറഞ്ഞു. വരും ദിവസങ്ങളിൽ ഉൾപാർട്ടിപോര് രൂക്ഷമാകുമെന്നാണ് സൂചന. ഉണ്ണിത്താൻ ബുധനാഴ്ച നാട്ടിലെത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് പറഞ്ഞത്. കോഴിക്കോട് എം.കെ.രാഘവനും ടി.സിദ്ദീഖും പ്രവീൺ കുമാറും ഒരുമിച്ചു നിൽക്കുന്നുവെങ്കിലും തൊഴുത്തിൽക്കുത്ത് രൂക്ഷമാണ്. വയനാട്ടിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനും തൽക്കാലത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
കല്യാണത്തിൽ തുടങ്ങിയ കലാപം
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനു പിന്നാലെയാണ് കാസർകോട്ട് വിവാദം ഉടലെടുത്തത്. രാജ്‌മോഹൻ ഉണ്ണിത്താനും കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും തുറന്ന പോരിലേക്കു നീങ്ങി. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത് എത്ര ഉന്നതനായാലും കോൺഗ്രസിലുണ്ടാകില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തതിന്റെ ഫോട്ടോ പുറത്തുവന്നതിനു പിന്നാലെ പുല്ലൂർ-പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയുടെ സ്ഥാനം തെറിച്ചു.
ഇതിനെതിരെയാണ് ബാലകൃഷ്ണൻ പെരിയ ഉണ്ണിത്താനെതിരെ ഗൗരവകരമായ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ബാലകൃഷ്ണൻ പെരിയ. തന്നെ തോൽപിക്കാൻ ഉണ്ണിത്താൻ ശ്രമിച്ചുവെന്നാണ് ബാലകൃഷ്ണൻ ആരോപിക്കുന്നത്. ഇടതുപക്ഷത്തേക്കു പോയ പാദൂർ ഷാനവാസിന്റെ വീട്ടിൽവച്ച്, തന്നെ തോൽപിക്കാൻ പലതവണ ഉണ്ണിത്താൻ ചർച്ച നടത്തിയെന്നും ബാലകൃഷ്ണൻ ആരോപിക്കുന്നു. ഇരട്ടക്കൊലക്കേസിലെ 14-ാം പ്രതി കെ.മണികണ്ഠനൊപ്പം ഉണ്ണിത്താൻ നിൽക്കുന്ന ഫോട്ടോയും ബാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദുമയിൽ വോട്ട് മറിക്കാൻ ബാലകൃഷ്ണൻ ശ്രമിച്ചുവെന്ന് ഉണ്ണിത്താനും ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ബുധനാഴ്ച വെളിപ്പെടുത്തുമെന്നാണ് ഉണ്ണിത്താൻ അറിയിച്ചത്. ഇരുവരും രൂക്ഷമായ ഭാഷയിലാണ് പരസ്പരം ആക്രമിക്കുന്നത്.
ചേവായൂർ ബാങ്കും രാഘവനും
തന്നെ തോൽപിക്കാൻ കെപിസിസി അംഗം കെ.വി.സുബ്രഹ്മണ്യൻ നീക്കം നടത്തിയെന്നാണ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ പരാതി. ഇതിൽ ഡിസിസി അന്വേഷണം നടത്തി സുബ്രഹ്മണ്യനെ പുറത്താക്കി. ചേവായൂർ ബാങ്കിന്റെ മുൻ ഡയറക്ടറാണ് സുബ്രഹ്മണ്യൻ. സഹകരണ മന്ത്രി വി.എന്‍.വാസവന്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടത്തിയ ചര്‍ച്ചയില്‍ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പ്രശാന്ത് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി. തിരഞ്ഞെടുപ്പു കാലത്ത് പ്രശാന്തിനു പിന്തുണയുമായി കെ.വി.സുബ്രഹ്‌മണ്യന്‍ രംഗത്തുവരികയായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് എം.കെ.രാഘവന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പിന് ആറു ദിവസം മാത്രം ബാക്കിനില്‍ക്കെ കെ.വി.സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ 53 പേര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താസമ്മേളനം വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി രാഘവന്‍ പറഞ്ഞു. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു രാജിയിലേക്കു നയിച്ചതെങ്കിലും ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവിന്റെ പിന്തുണയുള്ള സംഘമാണിതെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സംഘത്തിന്റെ തായ്‌വേര് അറുക്കണമെന്നും രാഘവന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അതിനു മറുപടിയായി, കെപിസിസി അംഗത്വം രാജിവയ്ക്കുന്നുവെന്നാണ് സുബ്രഹ്മണ്യൻ അറിയിച്ചത്. കോൺഗ്രസ് സുബ്രഹ്മണ്യനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുതന്നെ പുറത്താക്കുകയാണ് ചെയ്തത്. എന്നാൽ ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിച്ചതെന്ന ആരോപണം നിലനിൽക്കുകയാണ്. ആ നേതാവ് ടി.സിദ്ദീഖ് ആണെന്ന് ആരോപണം ഉയർന്നെങ്കിലും രാഘവനും സിദ്ദീഖും അതു തള്ളി.
വയനാട്ടിൽ ശമനം
ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണനും വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനും തമ്മിലുളള യുദ്ധം പരസ്യമാണ്. ഐ.സി.ബാലകൃഷ്ണൻ എൻ.ഡി.അപ്പച്ചനെ അസഭ്യം പറയുന്ന ഓഡിയോ പുറത്തായതോടെയാണ് പോര് മറനീക്കി പുറത്തു വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപറ്റയിൽ മത്സരിക്കാൻ മുൻ എംഎൽഎ കൂടിയായ എൻ.ഡി.അപ്പച്ചൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ സീറ്റ് ടി.സിദ്ദീഖ് കയ്യടക്കി. ആഗ്രഹം നടക്കാതെ വന്നതോടെ അപ്പച്ചൻ പാർട്ടി വിടുന്ന തരത്തിലേക്ക് വരെ കാര്യങ്ങൾ എത്തി. തുടർന്ന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകി അപ്പച്ചനെ തൃപ്തിപ്പെടുത്തുകയായിരുന്നു. തമ്മിലടി രൂക്ഷമായതോടെ വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തി തമ്മിൽത്തല്ല് നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പ്രത്യക്ഷ യുദ്ധത്തിനു ശമനമായി. രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ കലഹത്തിന് ഇടവേള നൽകുകയായിരുന്നു. എന്നാൽ പ്രശ്നങ്ങൾ ഇപ്പോഴും പുകയുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് സാധാരണ കോൺഗ്രസിൽ തമ്മിലടിയും പൊട്ടിത്തെറിയും ഉണ്ടാകുന്നതെങ്കിൽ ഇത്തവണ അത് നേരത്തേ തുടങ്ങി. പല ഗ്രൂപ്പുകളിലായാണ് തമ്മിലടി. മറ്റു ചില പ്രശ്നങ്ങളിൽ പിടിച്ച് തുടങ്ങുന്ന കലഹം ഒടുവിൽ തിരഞ്ഞെടുപ്പിലെ കാലുവാരലിലേക്കാണ് എത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നതോടെ പ്രശ്നം പുതിയ തലത്തിലേക്കു മാറാനാണ് സാധ്യത.