‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി അറസ്റ്റിൽ
കോയമ്പത്തൂർ ∙ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിലായ വഞ്ചനാക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണു ജോണിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ പൊലീസ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ്

കോയമ്പത്തൂർ ∙ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിലായ വഞ്ചനാക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണു ജോണിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ പൊലീസ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ പിടികൂടിയത്.
നിലവിൽ ജോലി സംബന്ധമായി കാനഡയിലുള്ള ദ്വാരക് ഉദയകുമാർ എൻആർഐ പോർട്ടൽ വഴി 2023 ഒക്ടോബർ 11നാണ് പരാതി നൽകിയത്. 2016ൽ ഖത്തറിൽ സിനിമാ നിർമാതാവായിരിക്കെയാണ് ഒരു പ്രൊഡക്‌ഷൻ കൺട്രോളർ വഴി ജോണി തന്നെ ബന്ധപ്പെട്ടതെന്നു ദ്വാരക് പരാതിയിൽ പറയുന്നു. മലയാള സിനിമയിലേക്കു തിരികെ വരണമെന്നും നിറം2 ഉൾപ്പെടെ 5 ചിത്രങ്ങൾ ചെയ്യണമെന്നുമാണു ജോണി പറഞ്ഞത്. ഇതിന്റെ ഭാഗമായി ജോണിയും മകൻ റോൺ ജോണിയും നിരവധി തവണ ദോഹയിലെത്തി. ഈ സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടിത്തരാമെന്ന് ഇരുവരും പറഞ്ഞതായും ദ്വാരക് ആരോപിച്ചു.
ഫിലിം പ്രൊഡ്യൂസർ ചേംബറിലെയും ഡിസ്ട്രിബ്യൂട്ടർ അസോസിയേഷനിലെയും അംഗമാണു ജോണിയെന്നും പറഞ്ഞിരുന്നു. ഇവരുടെ വാക്കുകൾ വിശ്വസിച്ച് 75 ലക്ഷം രൂപ ബാങ്ക് വഴി അയച്ചു. സിനിമയുടെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോൾ ജോണിയുടെ തിരിച്ചുവരവ് അറിയിക്കുന്ന ഒരു വിഡിയോ അയച്ചു നൽകി. സിനിമ ആരംഭിക്കുന്നുണ്ട് എന്നും അറിയിച്ചു. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചശേഷം 2 കോടി കൂടി വേണമെന്ന് ആവശ്യപ്പെട്ടു. 6 മാസത്തിനകം ആദ്യം മുടക്കിയ തുക തിരിെക നൽകാമെന്ന ഉറപ്പിൽ ഈ പണം നൽകി. എന്നാൽ ഇതിൽ 50 ലക്ഷം മാത്രമാണു തിരിച്ചു നൽകിയത്. ബാക്കി തുക കൊണ്ടു താനറിയാതെ സ്ഥലവും മറ്റും വാങ്ങിയെന്നും ദ്വാരക് പരാതിയിൽ പറയുന്നു.