നരേന്ദ്ര മോദി പുറത്തുപോകാനൊരുങ്ങുന്ന പ്രധാനമന്ത്രി: ജയറാം രമേശ്
റാഞ്ചി∙ നരേന്ദ്ര മോദി ‘പുറത്തേക്കു പോകുന്ന പ്രധാനമന്ത്രി’ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ദക്ഷിണേന്ത്യയിൽനിന്നു ബിജെപി തുടച്ചുനീക്കപ്പെട്ടുവെന്നും രാജ്യത്തിന്റെ മറ്റിടങ്ങളിൽ ബിജെപിയുടെ ബലം പകുതിയായി കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. റാഞ്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ജയറാം രമേശിന്റെ പരാമർശം. വോട്ടർമാരെ മതം പറഞ്ഞ് ഭിന്നിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.

‘‘ഹിന്ദു–മുസ്‌ലിം രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്ന് ഇപ്പോൾ പ്രധാനമന്ത്രി കള്ളം പറയുകയാണ്. പുറത്തേക്കു പോകാനൊരുങ്ങുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിന്റെ ഏതാനും ഘട്ടങ്ങൾ പിന്നിട്ടപ്പോഴുള്ള അദ്ദേഹത്തിന്റെ ആശങ്ക ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതുപോലെ തന്നെ പുറത്തേക്കു പോകുന്ന ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ. നുണകളുടെ ഈ മഹാമാരിയിൽനിന്ന് ജൂൺ നാലിനുശേഷം നമുക്ക് മോചനം ലഭിക്കും’’ – ജയറാം രമേശ് പറഞ്ഞു.
കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം സർക്കാരുണ്ടാക്കുമെന്നും രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ഡി, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവയെ ബിജെപി സർക്കാർ വലിയതോതിൽ ദുരുപയോഗപ്പെടുത്തി. കോൺഗ്രസിനു ഭരണത്തിലെത്തിയാൽ ഈ ഏജൻസികൾക്കുള്ള അധികാരങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.