മമതയെ വിശ്വസിക്കുന്നില്ല; ബിജെപിയിലേക്ക് പോകാം: ‘പുറത്തു നിന്നുള്ള പിന്തുണ’യില്‍ പ്രതികരിച്ച് അധിർ
കൊൽക്കത്ത∙ കോൺഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കും എന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബംഗാൾ കോൺഗ്രസ് ഘടകം. ബംഗാളിൽ ഇന്ത്യ മുന്നണിയുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറിയ മമത ബാനർജിയെ താൻ വിശ്വസിക്കുന്നില്ലെന്നാണ് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറഞ്ഞത്. ‘‘ഞാൻ

കൊൽക്കത്ത∙ കോൺഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കും എന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബംഗാൾ കോൺഗ്രസ് ഘടകം. ബംഗാളിൽ ഇന്ത്യ മുന്നണിയുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറിയ മമത ബാനർജിയെ താൻ വിശ്വസിക്കുന്നില്ലെന്നാണ് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറഞ്ഞത്.
‘‘ഞാൻ അവരെ വിശ്വസിക്കുന്നില്ല. അവർ ഇന്ത്യാ സഖ്യം വിട്ട് ഓടിപ്പോയതാണ്. അവർക്കുവേണമെങ്കിൽ ബിജെപിയിലേക്കും പോകാം. കോൺഗ്രസ് പാർട്ടിയെ തകർക്കുന്നതിനെ കുറിച്ചാണ് അവർ സംസാരിച്ചുകൊണ്ടിരിക്കുന്നത്. 40 സീറ്റിൽ കൂടുതൽ കോൺഗ്രസിന് ലഭിക്കില്ലെന്നും അവർ പറയുന്നു. ഇപ്പോൾ അവർ കോൺഗ്രസ് പാർട്ടിയും സഖ്യവും അധികാരത്തിൽ വരുന്നതിനെ കുറിച്ച് സംസാരിക്കുന്നു.’’– അധിർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യാ സഖ്യത്തിനു പുറത്തുനിന്ന് എല്ലാ പിന്തുണയും നൽകുമെന്ന് മമത വ്യക്തമാക്കിയത്. ബംഗാൾ കോൺഗ്രസും സിപിഎമ്മും ഇല്ലാത്തതാണ് തന്റെ ഇന്ത്യ മുന്നണിയെന്നും അവർ വ്യക്തമാക്കിയിരുന്നു.