ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും സ്വാതി മലിവാൾ എംപി നേരിട്ടത് ക്രൂര മർദനമെന്ന് പൊലീസ് എഫ്ഐആർ. ഏഴുതവണ ബൈഭവ് കുമാർ മലിവാളിന്റെ കരണത്തടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടി. കേജ്‍രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും പൊലീസിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും സ്വാതി മലിവാൾ എംപി നേരിട്ടത് ക്രൂര മർദനമെന്ന് പൊലീസ് എഫ്ഐആർ. ഏഴുതവണ ബൈഭവ് കുമാർ മലിവാളിന്റെ കരണത്തടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടി. കേജ്‍രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ സ്വാതി പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സ്വാതി കേജ്‍രിവാളിന്റെ വസതിയിലെത്തിയത്. കേജ്‍രിവാളിനെ കാത്ത് സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ അവിടേയ്ക്ക് കടന്നുവന്നു. സ്വാതി ധരിച്ചിരുന്ന ഷർട്ടിൽ കയറി പിടിച്ചെന്നും തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചെന്നും മൊഴിയിൽ പറയുന്നു. സ്വീകരണ മുറിയിലൂടെ തന്നെ വലിച്ചിഴച്ചു. ആർത്തവ ദിനമായതിനാൽ താൻ അസഹനീയമായ വേദന അനുഭവിച്ചിരുന്നുവെന്നും മർദിക്കരുതെന്നും ബൈഭവിനോട് പറഞ്ഞു. എന്നാൽ ബൈഭവ് മർദനം തുടരുകയായിരുന്നു. അവിടെയുണ്ടായിരുന്ന

ADVERTISEMENT

മറ്റ് ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും സ്വാതി മൊഴിയിൽ വ്യക്തമാക്കുന്നു.

മജിസ്ട്രേറ്റിനു മുൻപാകെ സ്വാതി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. ബൈഭവ് കുമാർ ഇപ്പോൾ പ‍ഞ്ചാബിലാണ്. മുൻകൂർ ജാമ്യം തേടി ഇയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. ബൈഭവ് കുമാറിനോട് നാളെ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെട്ടു.

English Summary:

Assault at Kejriwal's Residence- Swati Maliwals statement details