കെട്ടിത്തൂക്കും, കത്തിക്കും, പാമ്പിനെക്കൊണ്ട് കടിപ്പിക്കും; 247 പെൺമക്കളുടെ ജീവനെടുത്തു, 1.25 ലക്ഷം കേസ്
കോട്ടയം∙ വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര.... മാറുന്നത് പേരുകൾ മാത്രമാണ്. എല്ലായിടത്തും കഥ ഒന്നുതന്നെ. സ്ത്രീധന പീഡനം കാരണം മരിച്ച ഈ
കോട്ടയം∙ വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര.... മാറുന്നത് പേരുകൾ മാത്രമാണ്. എല്ലായിടത്തും കഥ ഒന്നുതന്നെ. സ്ത്രീധന പീഡനം കാരണം മരിച്ച ഈ
കോട്ടയം∙ വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര.... മാറുന്നത് പേരുകൾ മാത്രമാണ്. എല്ലായിടത്തും കഥ ഒന്നുതന്നെ. സ്ത്രീധന പീഡനം കാരണം മരിച്ച ഈ
കോട്ടയം∙ വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര.... മാറുന്നത് പേരുകൾ മാത്രമാണ്. എല്ലായിടത്തും കഥ ഒന്നുതന്നെ. സ്ത്രീധന പീഡനം കാരണം മരിച്ച ഈ പെൺകുട്ടികളുടെ ചേർക്കപ്പെട്ടേനേ കോഴിക്കോട് പന്തീരാങ്കാവിലെ നവ വധുവിന്റെ പേരും. വീട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം ആ കുട്ടി രക്ഷപ്പെട്ടു. കേരളത്തിൽ സ്ത്രീധന തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഉയരുകയാണ്. 28 കുടുംബകോടതികളിലായി ഒന്നേകാൽ ലക്ഷം കേസുകളാണുള്ളത്.
സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961 ൽ പാർലമെന്റ് പാസാക്കിയ ശക്തമായ നിയമം രാജ്യത്തുള്ളപ്പോഴാണ് സ്ത്രീധന പീഡനങ്ങളും ദാരുണ മരണങ്ങളും കേരളത്തിൽ ആവർത്തിക്കുന്നത്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്ക്ക് കടമെടുത്തും എടുത്താൽ പൊങ്ങാത്ത സ്ത്രീധനം കൊടുത്ത് മകളെ കെട്ടിച്ചയച്ച് കടക്കെണിയിലായ കുടുംബങ്ങൾ കേരളത്തിൽ ലക്ഷക്കണക്കിനുണ്ട്. കൊട്ടക്കണക്കിനു സ്ത്രീധനം കൊടുക്കാനില്ലാത്തതിനാൽ തന്റെ സ്നേഹം നിരാകരിക്കപ്പെട്ടതിനെത്തുടർന്ന് ജീവനൊടുക്കിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറും ഇക്കൂട്ടത്തിൽപ്പെടും.
ഉന്നത വിദ്യാഭ്യാസം ലഭിച്ച പെൺകുട്ടികൾക്കു പോലും മാനസിക–ശാരീരിക പീഡനങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാവില്ല എന്നത് സമൂഹം നേരിടുന്ന ഭീഷണിയാണ്. പരാതി കിട്ടിയാൽ പ്രാഥമിക പരിശോധനയ്ക്കു ശേഷം ജാമ്യമില്ലാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നിരിക്കെയാണ് പന്തീരാങ്കാവ് കേസിലെ പ്രതി രാഹുൽ ഉൾപ്പെടെയുള്ളവർ പൊലീസ് തണലിൽ വിലസിയതും രാജ്യം വിട്ടതും.
സ്ത്രീധന പീഡനം ക്രിമിനൽ കുറ്റകൃത്യമാണ്. വിവാഹച്ചെലവിന് എന്ന പേരിൽ വധുവിന്റെ വീട്ടുകാരിൽനിന്നു വാങ്ങുന്ന പണം പോലും സ്ത്രീധനത്തിന്റെ പരിധിയിൽ വരും. വിവാഹത്തിനു ലഭിക്കുന്ന സമ്മാനങ്ങളുടെ പട്ടിക രേഖയായി സൂക്ഷിക്കണമെന്നാണ് നിയമം. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാകുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലം നൽകണം.
6 വർഷത്തിനിടെ 80 സ്ത്രീധന മരണങ്ങൾ
കഴിഞ്ഞ 6 വർഷത്തിനിടെ 80 യുവതികളാണ് സ്ത്രീധന പീഡനം സഹിക്കാതെ ജീവനൊടുക്കിയത്. ഇതിൽ സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തിയ കിരാത സംഭവങ്ങൾക്കും കേരളം സാക്ഷിയായി. 15 വർഷത്തിനിടെ ഇങ്ങനെ 247 ജീവനുകളാണ് പൊലിഞ്ഞത്.
കണക്കിൽ മുന്നിൽ തിരുവനന്തപുരം
വനിതാ കമ്മിഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ സ്ത്രീധനപീഡന പരാതികൾ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. 10 വർഷത്തിനിടെ 447 പരാതി. സ്ത്രീധന പീഡനത്തിനൊപ്പം ഗാർഹിക പീഡനവും കൂടുതൽ തിരുവനന്തപുരത്തുതന്നെ. 10 വർഷത്തിനിടെ 126 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വയനാടാണ് ഏറ്റവും പിന്നിൽ. കഴിഞ്ഞ 4 വർഷത്തിനിടെ പതിനയ്യായിരത്തിനു മുകളിൽ സ്ത്രീധന പീഡന കേസുകൾ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.