കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാർട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങൾ അറസ്റ്റ് ചെയ്തോളൂ എന്നാണ് അരവിന്ദ് കേജ്‌രിവാളിന്റെ വെല്ലുവിളി. ‘‘പ്രധാനമന്ത്രി

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാർട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങൾ അറസ്റ്റ് ചെയ്തോളൂ എന്നാണ് അരവിന്ദ് കേജ്‌രിവാളിന്റെ വെല്ലുവിളി.
‘‘പ്രധാനമന്ത്രി മോദിജി, എന്നെയും, മനീഷ് സിസോദിയ, സഞ്ജയ് സിങ് തുടങ്ങിയ നേതാക്കളെയും ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ട് നിങ്ങൾ ഈ ജയിൽ കളി കളിക്കുകയാണ്. ഞാനും പാർട്ടി എംപിമാരും എംഎൽഎമാരും നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്ത് വരാം. നിങ്ങൾ ആഗ്രഹിക്കുന്ന ആരെയും ഒറ്റയടിക്ക് അറസ്റ്റ് ചെയ്ത് നിങ്ങൾക്ക് ജയിലിലടക്കാം" എന്നായിരുന്നു കേജ്‍രിവാൾ പറഞ്ഞത്.
"സഞ്ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് എന്റെ സഹായി ബൈഭവ് കുമാറിനെയും. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതോടെ രാഘവ് ഛദ്ദയെയും ജയിലിലടക്കുമെന്ന് പറയുന്നു’’- എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കേജ്‍രിവാൾ കൂട്ടിച്ചേർത്തു.