ഹാജിപൂരിൽ വോട്ട് മറിക്കാൻ ആർഎൽജെപി; ചിരാഗ് പസ്വാനെ തോൽപിക്കാൻ പിതൃസഹോദരൻ
പട്ന∙ ഹാജിപുർ ലോക്സഭാ മണ്ഡലത്തിൽ എൽജെപി (റാംവിലാസ്) സ്ഥാനാർഥി ചിരാഗ് പസ്വാനെ തോൽപിക്കാൻ പിതൃസഹോദരൻ പശുപതി പാരസിന്റെ ആർഎൽജെപിക്കാർ വോട്ടു മറിക്കുമെന്നു സൂചന. എൻഡിഎയിൽ ഇടഞ്ഞു നിൽക്കുന്ന പശുപതി പാരസ് പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെങ്കിലും ആർജെഡി സ്ഥാനാർഥി ശിവ ചന്ദ്ര റാമിനെ സഹായിക്കാനായി രഹസ്യ

പട്ന∙ ഹാജിപുർ ലോക്സഭാ മണ്ഡലത്തിൽ എൽജെപി (റാംവിലാസ്) സ്ഥാനാർഥി ചിരാഗ് പസ്വാനെ തോൽപിക്കാൻ പിതൃസഹോദരൻ പശുപതി പാരസിന്റെ ആർഎൽജെപിക്കാർ വോട്ടു മറിക്കുമെന്നു സൂചന. എൻഡിഎയിൽ ഇടഞ്ഞു നിൽക്കുന്ന പശുപതി പാരസ് പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെങ്കിലും ആർജെഡി സ്ഥാനാർഥി ശിവ ചന്ദ്ര റാമിനെ സഹായിക്കാനായി രഹസ്യ ധാരണയുണ്ടെന്നാണ് അഭ്യൂഹങ്ങൾ. നാളെ (20.05)യാണ് ഹാജിപുരിൽ വോട്ടെടുപ്പ്.
ഹാജിപുർ സിറ്റിങ് എംപി പശുപതി പാരസിന് എൻഡിഎ ടിക്കറ്റ് നിഷേധിച്ചാണ് മണ്ഡലം ചിരാഗ് പസ്വാനു നൽകിയത്. ഹാജിപുരിൽ പശുപതി പാരസ് എൻഡിഎ വിമതനായി മൽസരിക്കുമെന്നു ഭീഷണിയുണ്ടായിരുന്നെങ്കിലും പിന്നീടു പിന്മാറുകയായിരുന്നു. എൻഡിഎ സീറ്റു വിഭജനത്തിൽ പൂർണമായും തഴഞ്ഞെങ്കിലും പശുപതി പാരസിനു ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എൽജെപി (റാംവിലാസ്) സ്ഥാനാർഥികൾ മൽസരിക്കുന്ന അഞ്ചു മണ്ഡലങ്ങളിൽ ആർഎൽജെപിക്കാർ അട്ടിമറി നടത്തിയോ എന്നറിയാൻ തിരഞ്ഞെടുപ്പു ഫലം വരെ കാത്തിരിക്കണം.