ശസ്ത്രക്രിയ പിഴവ്: മൊഴിയെടുത്ത് പൊലീസ്, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കത്ത്
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ശസ്ത്രക്രിയ പിഴവു സംബന്ധിച്ച കേസിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ശസ്ത്രക്രിയ ചെയ്ത ഡോ.ബിജോൺ ജോൺസന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരുടെ മൊഴിയാണ് ഇന്ന്

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ശസ്ത്രക്രിയ പിഴവു സംബന്ധിച്ച കേസിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ശസ്ത്രക്രിയ ചെയ്ത ഡോ.ബിജോൺ ജോൺസന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.
കേസിന്റെ ഭാഗമായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കത്തു നൽകി. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമാണ് മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിലെ അന്വേഷണം മെഡിക്കൽ കോളജ് എസിപി കെ.ഇ.പ്രേമചന്ദ്രൻ ഏറ്റെടുത്തു. ഇദ്ദേഹം അവധിയിലായതിനാൽ ടൗൺ എസിപി കെ.ജി.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ, ഡ്യൂട്ടി റജിസ്റ്റർ, മെഡിക്കൽ രേഖകൾ എന്നിവയും പൊലീസ് പരിശോധിച്ചു. ഇതിന്റെ പകർപ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിനു കത്തു നൽകിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കൈവിരലിനു ചികിത്സ തേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ 4 വയസ്സുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയത്. സംഭവം വിവാദമായതോടെ കുഞ്ഞിന്റെ കൈവിരലിനും ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇതിനു ശേഷം കുട്ടി ആശുപത്രി വിട്ടു. സംഭവത്തിൽ ശസ്ത്രക്രിയ ചെയ്ത അസോഷ്യേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസൻ സസ്പെൻഷനിലാണ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.