നിയമപണ്ഡിതൻ, നയതന്ത്രത്തിൽ സമർഥൻ; പൊലീസ് മന്ത്രി ഇനി വിയറ്റ്നാമിനെ നയിക്കും
ഹാനോയ്∙ രാഷ്ട്ര സുരക്ഷയിലും നയതന്ത്രത്തിലും സമർഥനാണ് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുത്ത പൊലീസ് മന്ത്രി ടോ ലാം.
ഹാനോയ്∙ രാഷ്ട്ര സുരക്ഷയിലും നയതന്ത്രത്തിലും സമർഥനാണ് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുത്ത പൊലീസ് മന്ത്രി ടോ ലാം.
ഹാനോയ്∙ രാഷ്ട്ര സുരക്ഷയിലും നയതന്ത്രത്തിലും സമർഥനാണ് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുത്ത പൊലീസ് മന്ത്രി ടോ ലാം.
ഹാനോയ്∙ രാഷ്ട്ര സുരക്ഷയിലും നയതന്ത്രത്തിലും സമർഥനാണ് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുത്ത പൊലീസ് മന്ത്രി ടോ ലാം. 1981 ഓഗസ്റ്റ് 22നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിൽ അംഗമായ അദ്ദേഹം നിയമശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യമുള്ള ഭരണാധികാരിയാണ്.
1957 ജൂലായ് 10ന് വിയറ്റ്നാമിലെ ഹുങ് യാൻ പ്രവിശ്യയിലെ ഷുവാൻ കാവു ഗ്രാമത്തിലാണ് ടോ ലാം ജനിച്ചത്. വിപ്ലവ പ്രവർത്തകരുടെ കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പം മുതൽ ചരിത്രവും രാജ്യത്തിന്റെ അവസ്ഥയെയും കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. പീപ്പിൾസ് സെക്യൂരിറ്റി അക്കാദമിയിലെ പഠനത്തിനു ശേഷം നിയമത്തിൽ ഗവേഷണം. 2015 ഒക്ടോബർ 22ന് അദ്ദേഹത്തിന് പ്രഫസർ ഓഫ് സെക്യൂരിറ്റി സയൻസസ് എന്ന അക്കാദമിക് പദവി ലഭിച്ചു.
2011 ജനുവരിയിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ പതിനൊന്നാമത് ദേശീയ കോൺഗ്രസിൽ പാർട്ടിയുടെ പതിനൊന്നാമത് സെൻട്രൽ കമ്മിറ്റി അംഗമായി ടോ ലാം തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുമായി മികച്ച ബന്ധം പുലർത്തുന്നതിൽ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. ‘‘ലാം കടുപ്പമേറിയ കഥാപാത്രം കൂടിയാണ്. എന്നാൽ ബുദ്ധിമാനും. അമേരിക്കയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ താൽപര്യമുള്ളയാളുമാണ്’’– അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം യുഎസ് അംബാസഡർ പറഞ്ഞ വാക്കുകളാണിത്.
ദേശീയ സുരക്ഷാ മെഡൽ (2002), ഫ്രീഡം ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് ലാവോ (2017), ലാവോ പിഡിആറിന്റെ ഫസ്റ്റ് ക്ലാസ് ലേബർ മെഡൽ (2017) അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനെ തേടിയെത്തി. രാജ്യത്തെ രണ്ടാമത്തെ പ്രധാന നാല് സുപ്രധാന അധികാര കേന്ദ്രങ്ങളിലൊന്നിലാണ് ടോ ലാം എത്തപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ്, കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി, പ്രധാനമന്ത്രി, പാർലമെന്റ് സ്പീക്കർ എന്നിവർക്ക് തുല്യ അധികാരം നൽകുന്ന ഭരണസംവിധാനമാണ് വിയറ്റ്നാമിലേത്. നിലവിലെ ജനറൽ സെക്രട്ടറി ന്യുഗ്യേൻ ഫു ട്രോങ്ങിന്റെ പിൻഗാമിയായി ടോ ലാം അവരോധിക്കപ്പെടാനും സാധ്യതയുണ്ട്.