തിരുവനന്തപുരം∙ കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളിയെങ്കിലും, തോരാതെ മഴ പെയ്തതാണ് വെള്ളക്കെട്ടിനും പ്രതിസന്ധിക്കും കാരണമെന്നാണ് നഗരസഭയുടെ നിലപാട്. മഴയെ പഴിക്കുന്ന മേയർ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ.രാജുവും കടുത്ത നിസംഗതയാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ നടത്തിയതെന്നാണ് ആക്ഷേപം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാല പൂര്‍വ ശുചീകരണത്തിനൊപ്പം ആറുകളിലേയും ഓടകളിലേയും കൈയേറ്റമാണ് നഗരവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിനു പ്രധാന കാരണം. തോടുകളിലെ കൈയേറ്റം പഠിക്കാനും നടപടി സ്വീകരിക്കാനും സബ് കലക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഏഴു മാസമായിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല. നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങുമെന്നാണ് നഗരവാസികൾ പറയുന്നത്.

ADVERTISEMENT

നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.  വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.  അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും അപകടകരമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുഴിയും നിർമാണ സാമഗ്രികളുമായി കിടക്കുന്ന സ്മാർട്ട് സിറ്റി റോഡിലൂടെയുള്ള മഴയാത്ര വലിയ ദുരിതത്തിനാണ് വഴിയൊരുക്കുന്നത്. 

മുക്കോലയ്ക്കലിൽ വീടുകളിൽ വെള്ളം കയറി. ഉള്ളൂർ ശ്രീ ചിത്ര നഗറിലും വീടുകളിൽ വെള്ളം കയറി. ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് ജാഗ്രതയോടെയുള്ള യാത്ര വേണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകാനാണ് സാധ്യത.

English Summary:

Rain havoc at Thiruvananthapuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT