തിരുവനന്തപുരം∙ ആറും ഒൻപതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മൂമ്മയുടെ കാമുകനു വീണ്ടും മരണംവരെ ഇരട്ട ജീവപര്യന്തം കഠിന തടവ്. ഒൻപതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് അമ്മൂമ്മയുടെ കാമുകൻ പ്രതി വിക്രമന് (63) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷ വിധിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആറും ഒൻപതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മൂമ്മയുടെ കാമുകനു വീണ്ടും മരണംവരെ ഇരട്ട ജീവപര്യന്തം കഠിന തടവ്. ഒൻപതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് അമ്മൂമ്മയുടെ കാമുകൻ പ്രതി വിക്രമന് (63) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷ വിധിച്ചത്. ഈ കുട്ടിയുടെ അനുജത്തിയായ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വിക്രമനെ കഴിഞ്ഞ ആഴ്ച ഇതേ കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്കു രണ്ട് കേസുകളില്‍ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂര്‍വമാണ്.

പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്കു നൽകണം. ഇതു കൂടാതെ 14 വര്‍ഷം കഠിന തടവും അനുഭവിക്കണം. കേസില്‍ മൊഴി പറഞ്ഞാല്‍ തനിക്കു നാണക്കേടാണെന്നു പിതാവ് കുട്ടിയോടു പറഞ്ഞെങ്കിലും കുട്ടി പ്രതിക്കെതിരായി മൊഴി പറയുകയായിരുന്നു. 2020-21 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിലാണു വാടകയ്ക്കു താമസിച്ചിരുന്നത്.

ADVERTISEMENT

അമ്മൂമ്മ പുറത്തുപോയ സമയത്താണു പ്രതി കുട്ടികളെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇരുവരെയും ഒരുമിച്ചു പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ അശ്ലീല വിഡിയോകള്‍ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നില്‍വച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. നിരന്തര പീഡനത്തില്‍ കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. പ്രതി കുട്ടികളെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണു കുട്ടികളുടെ താമസം. 

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ. ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി. മംഗലപുരം പൊലീസ് ഉദ്യോഗസ്ഥരായ എ.അന്‍സാരി, കെ.പി.തോംസണ്‍, എച്ച്.എല്‍.സജീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

English Summary:

Man Sentenced to Double Life Imprisonment for Sexually Abusing Two Sisters, Thiruvananthapuram