പെരിയാറിലെ മത്സ്യക്കുരുതിയിൽ വൻ പ്രതിഷേധം; ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞ് സമരക്കാർ
കൊച്ചി ∙ പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ മത്സ്യക്കർഷകരുടെ പ്രതിഷേധം കനത്തു. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു. പെരിയാർ സംഭവത്തിൽ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.

ഇനി മനുഷ്യരായിരിക്കും ചാകാൻ പോകുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം മാത്രമല്ല, ഇനി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയണം എന്നാണ് അവരുടെ ആവശ്യം. ടി.ജെ. വിനോദ് എംഎല്‍എയും ഡിസിസി സെക്രട്ടറി മുഹമ്മദ് ഷിയാസും ഉൾപ്പെടെയുള്ളവർ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്. മത്സ്യക്കർഷകരും കോൺഗ്രസ് പ്രവർത്തകരും സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരുമാണ് പ്രതിഷേധിക്കുന്നത്.
മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതിന്റെ കാരണം ഓരുവെള്ളം കയറി ഓക്സിജന്റെ അളവ് കുറഞ്ഞതാകാം എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്. അതേസമയം, ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങളാണ് ഇത്തവണത്തെ ദുരന്തത്തിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു.
കഴിഞ്ഞ ഒന്നര മണിക്കൂറായി ശക്തമായ സമരമാണ് മലിനീകരണ നിയന്ത്രണ ബോർഡിനു മുന്നിൽ നടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചത്തുപൊങ്ങിയിരിക്കുന്നത്. പെരിയാറിൽ കൂടുകൾ ഒരുക്കി ഇതിൽ മത്സ്യകൃഷി നടത്തിയവരാണ് ഈ ദുരന്തം നേരിട്ടത്. മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതോടെ പെരിയാർ വലിയ തോതിൽ മലിനമായി. ഈ മത്സ്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം എന്നും കർഷകർ ആവശ്യപ്പെടുന്നു.
പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് മലിനീകരണ നിയന്ത്രണ ബോർഡിന് ഇന്നലെ നിർദേശം നൽകിയിരുന്നു. ഇതു കൂടാതെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കലക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടർ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും
മഴമൂലം പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്സിജന്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാകാം മത്സ്യങ്ങൾ ചത്തുപൊങ്ങാനിടയായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഇപ്പോഴും പറയുന്നത്. എന്നാൽ പ്രദേശം ഒരു വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിന്റെ ഫലമായാണോ ഇത് സംഭവിച്ചതെന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കുറ്റക്കാരായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർക്ക് ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു.
സംഭവസ്ഥലത്തെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ചിട്ടുണ്ട്. അത് കുഫോസ് സെൻട്രൽ ലാബിലേക്ക് പരിശോധനക്കായി നൽകി. ഒരാഴ്ചക്കുള്ളിൽ ഇതിന്റെ പരിശോധനാ ഫലം ലഭിക്കുമെന്നറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.
മത്സ്യസമ്പത്തിന്റെ നാശനഷ്ടം കണക്കാക്കി ഫിഷറീസ് ഡയറക്ടർക്ക് 3 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.