ബെംഗളൂരുവിലെ വിവാദ നിശാപാർട്ടിയിൽ പങ്കെടുത്തില്ലെന്ന് നടി ഹേമ; പങ്കെടുത്തെന്ന് പൊലീസ്
ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയായ സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന നിശാപാർട്ടിയിൽ തെലുങ്ക് നടി ഹേമ പങ്കെടുത്തതായി ബെംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. നടി ഇതു നിഷേധിച്ചതിനെ തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദയുടെ വെളിപ്പെടുത്തൽ. ഞായറാഴ്ച പുലർച്ചെ നിശാപാർട്ടി റെയ്ഡ് ചെയ്ത പൊലീസ് ലഹരിമരുന്ന്

ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയായ സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന നിശാപാർട്ടിയിൽ തെലുങ്ക് നടി ഹേമ പങ്കെടുത്തതായി ബെംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. നടി ഇതു നിഷേധിച്ചതിനെ തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദയുടെ വെളിപ്പെടുത്തൽ. ഞായറാഴ്ച പുലർച്ചെ നിശാപാർട്ടി റെയ്ഡ് ചെയ്ത പൊലീസ് ലഹരിമരുന്ന് പിടികൂടിയതിനു പുറമേ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.
താൻ ഹൈദരാബാദിലെ ഫാംഹൗസിലാണുള്ളതെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഹേമ വിഡിയോ പുറത്തുവിട്ടത്. എന്നാൽ, വിഡിയോ ചിത്രീകരിച്ചത് ജിഎം ഫാംഹൗസിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി.
ബെംഗളൂരു പൊലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) സംഘത്തോട് വ്യക്തിവിവരങ്ങൾ പുറത്തുവിടരുതെന്ന് ഹേമ അപേക്ഷിച്ചിരുന്നതായും കമ്മിഷണർ പറഞ്ഞു. ചലച്ചിത്ര താരങ്ങളും മോഡലുകളും ഐടി ജീവനക്കാരും ഉൾപ്പെടെ 101 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഫാംഹൗസ് ഉടമയും പാർട്ടി സംഘാടകനും 3 ലഹരി ഇടപാടുകാരും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.