തിരുവനന്തപുരം∙ വേനൽ മഴയെത്തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതിനാൽ, കെഎസ്ഇബി മുൻ കരുതലിലൂടെ ടെൻഡർ വഴി നേടിയ വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷന് നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും കരാറിലേർപ്പെട്ടു. ഇന്നു മുതൽ മേയ് 31 വരെയുള്ള 6 ദിവസമാണ് കേരളം പഞ്ചാബിന് വൈദ്യുതി നൽകുക. 24

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വേനൽ മഴയെത്തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതിനാൽ, കെഎസ്ഇബി മുൻ കരുതലിലൂടെ ടെൻഡർ വഴി നേടിയ വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷന് നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും കരാറിലേർപ്പെട്ടു. ഇന്നു മുതൽ മേയ് 31 വരെയുള്ള 6 ദിവസമാണ് കേരളം പഞ്ചാബിന് വൈദ്യുതി നൽകുക. 24 മണിക്കൂറും 300 മെഗാവാട്ടും പുലർച്ചെ 3 മുതൽ വൈകിട്ട് 6 വരെ 150 മെഗാവാട്ടുമാണ് നൽകുന്നത്. ഇങ്ങനെ കൊടുക്കുന്ന വൈദ്യുതി കേരളത്തിന് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഏപ്രിൽ മാസത്തിൽ കെഎസ്ഇബിക്ക് തിരികെ നൽകുമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം ചെയ്യുന്നത്. കേരളം നൽകുന്ന വൈദ്യുതിക്ക് 5% അധികമായി പഞ്ചാബ് തിരികെ നൽകും.

കേരളത്തിന് കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന രാത്രി 8 മുതൽ പുലർച്ചെ 2 വരെ 155 മെഗാവാട്ടും പുലർച്ചെ 2 മുതൽ രാത്രി 8 വരെ 95 മെഗാവാട്ടുമാണ് പഞ്ചാബ് തിരികെ നൽകുക. 2025 ഏപ്രിൽ 1 മുതൽ 30 വരെയുള്ള കാലയളവിൽ വൈദ്യുതി തിരികെ ലഭിക്കും. മെയ് മാസത്തിൽ നേരിയതോതിൽ മഴ ലഭിക്കുമെന്നും അതിനുശേഷം ജൂൺ 17 മുതൽ മാത്രം മെച്ചപ്പെട്ട  മഴ ലഭിക്കുമെന്നുമായിരുന്നു കെഎസ്ഇബി നിഗമനം. അതിനാൽ മെയ് മാസത്തെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി വിവിധ കരാറുകളിൽ കെഎസ്ഇബി ഏർപ്പെട്ടിരുന്നു. 

ADVERTISEMENT

എന്നാൽ കാലാവസ്ഥ പ്രവചനങ്ങൾക്ക് അതീതമായി മെയ് ആദ്യ ആഴ്ചയ്ക്കു ശേഷം സംസ്ഥാനത്തുടനീളം വ്യാപകമായ രീതിയിൽ വേനൽ മഴ ഉണ്ടായി. വൈദ്യുതിയുടെ ആവശ്യകതയിൽ 2000 മെഗാവാട്ട് കുറവ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വൈദ്യുതി കൈമാറ്റ കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചത്.

English Summary:

KSEB decided to give electricity procured through tender to Punjab State Power Corporation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT