ആലുവ∙ അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കി (18) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കൊണ്ടുപോവുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം 26 ന് വൈകിട്ട് 5 മണിയോടെ എടയപ്പുറം ഭാഗത്തു നിന്ന് നിർബന്ധിച്ചാണ് ഒപ്പം കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപക പരിശോധ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. 

ADVERTISEMENT

ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ നിരവധി വാഹനങ്ങളും അമ്പതോളം സിസിടിവികളും പൊലീസ് പരിശോധിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരുവരും അങ്കമാലി കേന്ദ്രീകരിച്ച് ഒരു വീട്ടിലുണ്ടെന്ന് മനസിലായി.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മാണിക്കിനൊപ്പം അങ്കമാലി ഭാഗത്തുനിന്ന് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. ഡിവൈഎസ്പി എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ്, എസ്.ഐ കെ.നന്ദകുമാർ സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, ടി.ബി.സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary:

A young man was arrested in the case of the disappearance of a guest worker's minor girl in Aluva