തൃശൂർ ∙ പെരിഞ്ഞനത്തു ഭക്ഷ്യവിഷബാധയേറ്റു മരിച്ച കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതു ശനിയാഴ്ച. പെരിഞ്ഞനം സെന്ററിനു വടക്കുഭാഗത്തുള്ള സെയിൻസ് ഹോട്ടലിൽനിന്നാണ് ഭക്ഷണം വാങ്ങിയത്. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉസൈബയുടെ മരണകാരണം മുട്ട ചേർത്ത മയൊണൈസ് ആണെന്നാണു സൂചന. കുഴിമന്തിക്കൊപ്പം മയൊണൈസ് നൽകിയിരുന്നു. നേരത്തേയുണ്ടാക്കിയ മയൊണൈസ് തീർന്നപ്പോൾ മുട്ട ചേർത്തുണ്ടാക്കിയെന്നാണു വിവരം. സാംപിൾ തേടി അധികൃതർ എത്തിയപ്പോൾ, എല്ലാം വിറ്റു തീർന്നെന്നാണു ഹോട്ടലുടമ പറഞ്ഞത്. അതിനാൽ സാംപിൾ എടുക്കാനോ പരിശോധിക്കാനോ സാധിച്ചില്ല. മുട്ട ചേർത്തുള്ള മയൊണൈസിന്റെ ഉൽപാദനവും വിൽപനയും 2023 ജനുവരിയിൽ നിരോധിച്ചിരുന്നു.

ADVERTISEMENT

സെയിൻസ് ഹോട്ടലിൽനിന്നു ശനിയാഴ്ച രാത്രി കുഴിമന്തി കഴിച്ച നൂറോളം പേർ വയറിളക്കവും ഛർദിയും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടി. പാർസൽ വാങ്ങിച്ചു കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണു ചികിത്സ തേടിയത്. ഇതേ ഹോട്ടലിൽ ആറുമാസം മുൻപും ഭക്ഷ്യവിഷബാധയുണ്ടായി. അന്നു ഹോട്ടൽ അടപ്പിച്ചെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഈ ഹോട്ടലിൽനിന്നു കോഴിയിറച്ചി മാത്രം കഴിച്ചവർക്കും ഭക്ഷ്യവിഷബാധയേറ്റെന്ന് ഇ.ടി.ടൈസൻ എംഎൽഎ അറിയിച്ചു. ഉസൈബയുടെ മരണത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്കു വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെയാണ് ആശുപത്രി അധികൃതർ വിട്ടുനൽകിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

English Summary:

Lady died due to food poison- updates