ബ്രിജ് ഭൂഷന്റെ മകന്റെ അകമ്പടി വാഹനമിടിച്ചു; രണ്ടുപേർ മരിച്ചു
ലക്നൗ ∙ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകനും ഉത്തർപ്രദേശിലെ ലോക്സഭാ

ലക്നൗ∙ ബ്രിജ് ഭൂഷന്റെ മകനും ഉത്തർപ്രദേശിൽ ലോക്സഭാ സ്ഥാനാർഥിയുമായ കരൺ ഭൂഷൺ സിങ്ങിന്റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു. ഒരു സ്ത്രീക്ക് പരുക്കേറ്റു. ഗോണ്ടയിലെ കേണൽഗഞ്ച്–ഹുസൂർപുർ റോഡില്‍ രാവിലെ 9നായിരുന്നു അപകടം.
റെഹാൻ (17), ഷഹ്സാദ് (24) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ ലവ്കുശ് ശ്രീവാസ്തവയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരുന്നു വാങ്ങാനായി ബൈക്കിൽ പോകുകയായിരുന്ന ഇവരെ അകമ്പടി വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.സീതാദേവി (60) ക്കാണ് പരുക്കേറ്റത്.
സംഭവം നടക്കുമ്പോൾ കരൺ ഭൂഷൺ വാഹനത്തിലുണ്ടായിരുന്നോയെന്ന് വ്യക്തമല്ല. കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് കരൺ ഭൂഷൺ. ഇവിടെ സിറ്റിങ് എംപിയായിരുന്ന ബ്രിജ് ഭൂഷൺ ഗുസ്തി താരങ്ങളെ ലൈംഗികചൂഷണത്തിനിരയാക്കിയതായി ആരോപണമുയർന്നതോടെ മകനെ സ്ഥാനാർഥിയാക്കുകയായിരുന്നു.