തിരുവനന്തപുരം∙ മലപ്പുറത്ത് ഹയർ സെക്കൻഡറി സീറ്റുകൾ കുറവെന്നു പറഞ്ഞ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലപ്പുറം ജില്ലയിൽ മാത്രമല്ല മലബാർ മേഖലയിലെ ഒരു ജില്ലയിലും സീറ്റിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മലപ്പുറത്ത് ഹയർ സെക്കൻഡറി സീറ്റുകൾ കുറവെന്നു പറഞ്ഞ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലപ്പുറം ജില്ലയിൽ മാത്രമല്ല മലബാർ മേഖലയിലെ ഒരു ജില്ലയിലും സീറ്റിന്റെ കുറവില്ല. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിനു യോഗ്യത നേടിയ എല്ലാവർക്കും നിശ്ചിത വിദ്യാലയമോ വിഷയമോ സ്ഥലമോ മുസ്‌‍‌ലിം ലീഗ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കാലഘട്ടത്തിലും ലഭ്യമായിട്ടില്ല. മാർക്കിന്റെയും ഗ്രേഡിന്റെയും അടിസ്ഥാനത്തിലാണ് ഇത് ലഭ്യമാകുക. 

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാർ നൽകുന്നത്. 80,250 സീറ്റുകൾ റഗുലർ പഠനത്തിനായി മലപ്പുറം ജില്ലയിൽ ലഭ്യമാണ്. ഇതിനുപുറമെ ഹയർ സെക്കൻഡറി പഠനത്തിനായി സ്കോൾ കേരളയിലും ആവശ്യാനുസരണം സീറ്റുകൾ ലഭ്യമാണ്.

ADVERTISEMENT

ജില്ലയ്ക്കുള്ളിലെ അപേക്ഷകൾ 74,805 ആണ്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള അപേക്ഷകൾ 7,620 ആണ്. മുൻകാലങ്ങളിലെ പ്രവേശനത്തോത് അടിസ്ഥാനപ്പെടുത്തിയാൽ നിലവിൽ ആവശ്യത്തിന് സീറ്റുകൾ മലപ്പുറം ജില്ലയിൽ ലഭ്യമാണെന്നും ശിവൻകുട്ടി പറഞ്ഞു.

English Summary:

Minister V Sivankutty Denies Shortage of Higher Secondary Seats in Malappuram