‘കേരളയാത്ര ഒഴിവാക്കിയത് അവസാനനിമിഷം; എന്തോ പ്രശ്നമുണ്ടെന്നാണ് വിളിച്ചു പറഞ്ഞത്’
തിരുവനന്തപുരം ∙ ആന്ധ്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എന്‍എസ്‌യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത്കുമാര്‍ കേരളത്തില്‍ എത്താനിരുന്നതാണെങ്കിലും അവസാന നിമിഷം യാത്ര

തിരുവനന്തപുരം ∙ ആന്ധ്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എന്‍എസ്‌യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത്കുമാര്‍ കേരളത്തില്‍ എത്താനിരുന്നതാണെങ്കിലും അവസാന നിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു. കെഎസ്‌യു ജന്മദിന പരിപാടികളില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ വിളിച്ച് എത്താന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ വിളിക്കുമ്പോള്‍ അവിടെ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞു. രാത്രി വിമാനത്തില്‍ കേരളത്തിലേക്കു വരാനിരുന്നതാണ്. എന്നാല്‍ ആറുമണിയോടെ വിളിച്ച് വരാന്‍ കഴിയില്ലെന്നും രണ്ടു ദിവസം കഴിഞ്ഞു വരാമെന്നും പറഞ്ഞു. മേയ് 30-ന് കെഎസ്‌യുവിന്റെ ജന്മദിന പരിപാടിയില്‍ പാലക്കാട്ടോ മറ്റേതെങ്കിലും ജില്ലയിലോ പങ്കെടുക്കാമെന്നാണു പറഞ്ഞിരുന്നത്. കഴിഞ്ഞ ഒന്നര മാസത്തോളം കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ കൃത്യമായി ഇടപെട്ടിരുന്നുവെന്നും അലോഷ്യസ് പറഞ്ഞു.
രാജ് സമ്പത്ത്കുമാര്‍ കഴിഞ്ഞ 24നും 25നും കേരളത്തിലുണ്ടായിരുന്നു. കെഎസ്‌യു തെക്കന്‍ മേഖലാ ക്യാംപിനു ശേഷം 27നു മടങ്ങാനിരുന്ന സമ്പത്ത്കുമാര്‍ ക്യാംപ് സമാപിക്കാന്‍ കാത്തുനില്‍ക്കാതെ 26നു രാവിലെ ഹൈദരാബാദിലേക്കു ട്രെയിന്‍ കയറുകയായിരുന്നു. അടുത്ത ദിവസത്തേക്കായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് എന്നതിനാല്‍ റിസര്‍വ് ചെയ്യാത്ത ട്രെയിനിലായിരുന്നു യാത്ര. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രചാരണം ഏകോപിപ്പിക്കാനും രാജ് സമ്പത്ത്കുമാര്‍ എത്തിയിരുന്നു.