പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; ആംഡ് റിസർവ് ഇൻസ്പെക്ടർ പ്രേമന് സസ്പെൻഷൻ
തൃശൂർ∙ പൊലീസ് അക്കാദമിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ ആംഡ് റിസർവ് ഇൻസ്പെക്ടർ കെ.പ്രേമന് സസ്പെൻഷൻ. ഉദ്യോഗസ്ഥയുടെ പരാതിയിൽ പ്രേമനെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു. എഡിജിപി പി.വിജയനാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. അക്കാദമിയിൽ വനിതാ ഹവിൽദാറെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ

തൃശൂർ∙ പൊലീസ് അക്കാദമിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ ആംഡ് റിസർവ് ഇൻസ്പെക്ടർ കെ.പ്രേമന് സസ്പെൻഷൻ. ഉദ്യോഗസ്ഥയുടെ പരാതിയിൽ പ്രേമനെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു. എഡിജിപി പി.വിജയനാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
അക്കാദമിയിൽ വനിതാ ഹവിൽദാറെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മേലുദ്യോഗസ്ഥനെ താൽക്കാലികമായി ചുമതലയിൽ നിന്നു മാറ്റി നിർത്തിയിരുന്നു. ഇതോടൊപ്പം പരാതിക്കാരിയിൽ നിന്നു ഡയറക്ടർ നേരിട്ടു പരാതി എഴുതി വാങ്ങുകയും ചെയ്തിരുന്നു.
ഈ മാസം 18, 22 തീയതികളിലാണു പരാതിക്കിടയാക്കിയ സംഭവം. വൈകിട്ട് 6 മണിയോടെ ജോലി കഴിഞ്ഞു രാമവർമപുരത്തെ ഓഫിസിൽ നിന്നു മടങ്ങിയ വനിതാ ഹവിൽദാറെ കമൻഡാന്റ് തിരികെ ഓഫിസിലേക്കു വിളിച്ചു ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണു പരാതി. തനിക്കു നേരിട്ട ദുരനുഭവം ഉദ്യോഗസ്ഥ സഹപ്രവർത്തകരോടു വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.