‘ശിവകുമാറിന്റേത് രാഷ്ട്രീയ ഗിമ്മിക്ക്; ഹൈന്ദവ സമൂഹത്തിൽ ഇത്തരം വികലമായ കാര്യങ്ങളില്ല’
കോട്ടയം ∙ രാഷ്ട്രീയ എതിരാളികൾ കർണാടക സർക്കാരിനും മുഖ്യമന്ത്രിക്കും തനിക്കുമെതിരെ കേരളത്തിൽ ശത്രുഭൈരവീ യാഗം നടത്തിയെന്ന ഡി.കെ.ശിവകുമാറിന്റെ ആരോപണങ്ങളെ തള്ളി യോഗക്ഷേമ സഭ അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. ശിവകുമാറിന്റേതു രാഷ്ട്രീയ ഗിമ്മിക്കാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ അക്കീരമൺ

കോട്ടയം ∙ രാഷ്ട്രീയ എതിരാളികൾ കർണാടക സർക്കാരിനും മുഖ്യമന്ത്രിക്കും തനിക്കുമെതിരെ കേരളത്തിൽ ശത്രുഭൈരവീ യാഗം നടത്തിയെന്ന ഡി.കെ.ശിവകുമാറിന്റെ ആരോപണങ്ങളെ തള്ളി യോഗക്ഷേമ സഭ അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. ശിവകുമാറിന്റേതു രാഷ്ട്രീയ ഗിമ്മിക്കാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ അക്കീരമൺ ഭട്ടതിരിപ്പാട്, ഹൈന്ദവ സമൂഹത്തിൽ ഇത്തരം വികലമായ കാര്യങ്ങളില്ലെന്നും കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രി വാർത്താസമ്മേളനത്തിലാണ് കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ ആരോപണവുമായി എത്തിയത്. കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിൽ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടക്കുന്നതായാണു ശിവകുമാർ ആരോപിച്ചത്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കർണാടകയിലെ ചില നേതാക്കളാണ് ഇത്തരം നീക്കം നടത്തുന്നത്. ഇതിനായി അഘോരികളെ സമീപിക്കുന്നുണ്ടെന്നും പേര് പരാമർശിക്കാതെ ശിവകുമാർ ആരോപിച്ചു. കയ്യിൽ കെട്ടിയ ചരടുകൾ എന്തിനാണെന്ന ചോദ്യത്തിനായിരുന്നു ശിവകുമാറിന്റെ മറുപടി.
‘‘കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് പഞ്ചമൃഗബലിയും യാഗങ്ങളും നടന്നതായി അറിവു ലഭിച്ചിട്ടുണ്ട്. ബലിയിൽ ഉൾപ്പെട്ട ആളുകൾ തന്നെയാണ് ഈ വിവരങ്ങൾ എഴുതിയറിയിച്ചത്. ആരാണ് ഇത്തരം പൂജകൾ നടത്തുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ട്. കർണാടക സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണിത്. ഇത്തരം പൂജകൾ എന്നെ ബാധിക്കില്ല’’– ശിവകുമാർ വ്യക്തമാക്കി.