തിരുവനന്തപുരം∙ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ മൃഗബലി ആരോപണം സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശിവകുമാറിനു കിട്ടിയ വിവരമാണ് അദ്ദേഹം പുറത്തുവിട്ടത്. അതിനെ പരിഹസിക്കുന്നതിനു പകരം സർ‍ക്കാർ അതിനെക്കുറിച്ച് അന്വേഷിക്കണം. അന്വേഷിച്ച് വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. രാജരാജേശ്വരി ക്ഷേത്രത്തിൽ അത് നടക്കില്ലെന്ന് എല്ലാവർക്കുമറിയാം. പക്ഷേ മറ്റെവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇന്ന് രാജ്യത്ത്  നടക്കുന്നത് ഗാന്ധി നിന്ദയാണ്. ഗാന്ധി സിനിമ വന്ന ശേഷമാണോ രാഷ്ട്രപിതാവിനെ തലമുറകൾ മനസിലാക്കിയത് ? ലോകത്തിന്റെ ഏതുഭാഗത്തു ചെന്നാലും ഗാന്ധിപ്രതിമകളും ഗാന്ധി റോഡുകളും കാണാം. ലോകത്ത് മറ്റാരുടെയും പേരിൽ ഇത്രയും സ്മാരകങ്ങൾ കാണാൻ കഴിയില്ല. ഗാന്ധിജിയെപ്പറ്റി എഴുതിയ പുസ്തകങ്ങൾ ലക്ഷക്കണക്കിനാളുകൾ വായിക്കുന്നു.  രാഷ്ട്രപിതാവായ മഹാത്മജിയെപ്പറ്റി ലോകം അറിഞ്ഞത് ഗാന്ധി സിനിമ വന്നതിനുശേഷമാണെന്ന് മോദി പറഞ്ഞത് പിൻവലിക്കണം. അദ്ദേഹം ജനങ്ങളോട് മാപ്പുപറയണം.

ADVERTISEMENT

വാസ്തവത്തിൽ ഇതൊരു ഗാന്ധിനിന്ദയാണ്. ഗോഡ്സെയുടെ പ്രേതം  മോദിയെ വിട്ടുപോയിട്ടില്ല. ഇപ്പോഴും കൂടെത്തന്നെയുണ്ടെന്ന് മനസിലാക്കണം. ഗോഡ്സെയുടെ പാതയിലൂടെ സഞ്ചരിക്കുന്ന മോദി ഇതല്ല ഇതിനപ്പുറവും പറയും. ഗാന്ധിനിന്ദ അവസാനിപ്പിക്കാൻ ബിജെപി തയാറുണ്ടോ? ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് രാഷ്ട്ര പിതാവിനെപ്പറ്റി ഇത്തരം പരാമർശം നടത്തിയിട്ടുള്ളത്. അത് പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ പ്രധാനമന്ത്രി തയാറാകണം.∙’’– ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ഇന്ത്യാ മുന്നണിക്കനുകൂലമായ വിധിയെഴുത്താണ് നടത്തിയിട്ടുള്ളത്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപിയ്ക്ക് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഇവിടെ ഐക്യമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് തുടർ ഭരണവും ഇപ്പോഴും തുടരുന്ന അന്തർധാരയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

English Summary:

Ramesh Chennithala Demands Probe Into DK Shivakumar's Animal Sacrifice Allegations