കോട്ടയം ∙ മന്ത്രി കെ. രാധാകൃഷ്ണനെ കളത്തിലിറക്കിയ ആലത്തൂരും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജനും ഏറ്റുമുട്ടിയ കണ്ണൂരും യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം. മനോരമ ന്യൂസ് വിഎംആർ എക്സിറ്റ് പോൾ അനുസരിച്ച് രണ്ടിടത്തും ടോസ് വിജയികളെ നിശ്ചയിക്കും. ആലത്തൂരിൽ ഇരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മന്ത്രി കെ. രാധാകൃഷ്ണനെ കളത്തിലിറക്കിയ ആലത്തൂരും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജനും ഏറ്റുമുട്ടിയ കണ്ണൂരും യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം. മനോരമ ന്യൂസ് വിഎംആർ എക്സിറ്റ് പോൾ അനുസരിച്ച് രണ്ടിടത്തും ടോസ് വിജയികളെ നിശ്ചയിക്കും. ആലത്തൂരിൽ ഇരുമുന്നണികൾക്കും 41 ശതമാനം വീതം വോട്ട്. കണ്ണൂരിൽ ഇരു മുന്നണികൾക്കും 42 % വോട്ടും. രണ്ടിടത്തും എൻഡിഎ സ്ഥാനാർഥികൾ ഏറെ പിന്നിൽ.

കണ്ണൂരിൽ 12 % വോട്ടു നേടിയപ്പോൾ ആലത്തൂരിൽ 17% ഒതുങ്ങി. ഇതും സമനിലയ്ക്ക് വഴിയൊരുക്കി. കൗതുകകരമായ മറ്റൊന്ന് കണ്ണൂരിൽ യുഡിഎഫ് വോട്ട് 8 % കുറഞ്ഞു. അതേസമയം എൽഡിഎഫ് വോട്ടിൽ വർധന .75 % മാത്രം. ആലത്തൂരിൽ യുഡിഎഫ് വോട്ട് 11 % കുറയുമെന്നും എൽഡിഎഫിന്റേത് 4 % വർധിക്കുന്നതും ബലാബലത്തിന് കാരണമായെന്ന് സർവേ കണ്ടെത്തുന്നു. 

Show more

ADVERTISEMENT

ഉറച്ച കോട്ടയായ ആലത്തൂർ 2019 ൽ അപ്രതീക്ഷിതമായി കൈവിട്ടതിന്റെ പേരിലാണ് തിരിച്ചു പിടിക്കാൻ മന്ത്രി കെ. രാധാകൃഷ്ണനെ എൽഡിഎഫ് നിയോഗിച്ചത്. 2019 ൽ ശബരിമലയ്ക്കു പുറമേ പി.കെ. ബിജുവിനോടുള്ള എതിർപ്പും വോട്ടിൽ പ്രതിഫലിച്ചു. ലാളിത്യത്തിന്റെ പ്രതിഛായയുമായി വന്ന രമ്യ ഹരിദാസിനെ ജനം സ്വീകരിച്ചു. മന്ത്രി രാധാകൃഷ്ണനു വേണ്ടി ശക്തമായ പ്രചാരണം മന്ത്രിമാരുടെ നേതൃത്വത്തിലാണ് സിപിഎം നടത്തിയത്. എൻഡിഎ സ്ഥാനാർഥി പ്രഫ. ടി.എൻ. സരസുവിന് വേണ്ടി നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയിരുന്നു.

കരുത്തന്മാരുടെ പോരാട്ടമാണ് കണ്ണൂരിൽ നടന്നത്. കെപിസിസി പ്രസിഡന്റിനെ നേരിടാൻ ജില്ലാ സെക്രട്ടറിയെ സിപിഎം കളത്തിലിറക്കിയത്. ശക്തമായ പ്രചാരണം ഇരുമുന്നണികളും നടത്തി. സുധാകരന്റെ വലംകൈയും പിണറായിക്കെതിരെ മുൻപ് മത്സരിച്ചിട്ടുള്ള സി. രഘുനാഥിനെ ബിജെപി കളത്തിലിറക്കിയത് ചില കണക്കുകളോടെയാണ്. സി. രഘുനാഥ് ബിജെപി വോട്ടു വർധിപ്പിച്ചു. ഇതിനൊപ്പം യുഡിഎഫ് വോട്ട് കുറഞ്ഞതാണ് സമനിലയിൽ എത്തിച്ചത്. ഒരു ലക്ഷത്തോളം വോട്ടിനാണ് 2019 ൽ യുഡിഎഫ് വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകളിൽ ഒരു പങ്ക് എൽഡിഎഫിന് ലഭിച്ചതായും സർവേ സൂചിപ്പിക്കുന്നത്. 

Show more

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT