ഭൂരിപക്ഷം പകുതിയായി കുറഞ്ഞെങ്കിലും ചാലക്കുടി കൈവിടാതെ ബെന്നി ബെഹ്നാൻ; ട്വന്റി20 നാലാമത്
കൊച്ചി∙ ചാലക്കുടിയിൽ തുടക്കത്തിൽ പതറിയെങ്കിലും, ശക്തമായി തിരിച്ചടിച്ച് സിറ്റിങ് എംപി ബെന്നി ബെഹനാന് ഉജ്വല വിജയം. മികച്ച പ്രകടനം കാഴ്ചവച്ച മുൻ മന്ത്രി കൂടിയായ എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥിനെ 63,754 വോട്ടിനാണ് ബെന്നി ബെഹനാൻ തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ ട്വന്റി20 സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ പിന്നിൽ പോയെങ്കിലും, ഒടുവിൽ മൂന്നാം സ്ഥാനക്കാരനായി ബിഡിജെഎസ് സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണൻ പോരാട്ടം അവസാനിപ്പിച്ചു.

ബെന്നി നിലവിൽ 3,94,171 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് 3,30,417 വോട്ടുകൾ നേടി. എൻഡിഎയുടെ കെ.എ.ഉണ്ണികൃഷ്ണൻ 1,06,400 വോട്ടും ട്വന്റി20യുടെ ചാർളി പോൾ 1,05,642 വോട്ടും നേടി.
ജയിച്ചെങ്കിലും ചാലക്കുടിയിൽ ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷം ഇത്തവണ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 1,32,274 വോട്ടിന്റെ ഭൂരിപക്ഷമാണ് ബെന്നി ബെഹ്നാന് ലഭിച്ചത്. ഇത്തവണ അതിന്റെ പകുതി പോലും ഭൂരിപക്ഷം നേടാൻ ബെന്നിക്ക് സാധിച്ചില്ല.