അജിത് പവാറിനൊപ്പമുള്ള 19 എംഎൽഎമാർ തിരിച്ചെത്തും: അവകാശവാദവുമായി ശരദ് പവാർ വിഭാഗം
മുംബൈ∙ മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാഗത്തിലെ 19 എംഎൽഎമാർ ശരദ് പവാർ പാളയത്തിലേക്കു തിരിച്ചെത്തുമെന്ന് എൻസിപി ശരദ് പവാർ (എൻസിപിഎസ്പി) വിഭാഗം നേതാവ് രോഹിത് പവാർ. അജിത് പവാർ വിഭാഗത്തിൽ 9 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നും ശരദ് പവാറിന്റെ കൊച്ചുമകൻ കൂടിയായ രോഹിത് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട

മുംബൈ∙ മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാഗത്തിലെ 19 എംഎൽഎമാർ ശരദ് പവാർ പാളയത്തിലേക്കു തിരിച്ചെത്തുമെന്ന് എൻസിപി ശരദ് പവാർ (എൻസിപിഎസ്പി) വിഭാഗം നേതാവ് രോഹിത് പവാർ. അജിത് പവാർ വിഭാഗത്തിൽ 9 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നും ശരദ് പവാറിന്റെ കൊച്ചുമകൻ കൂടിയായ രോഹിത് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയോടെയാണ് അജിത് പവാർ വിഭാഗം എംഎൽഎമാർ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് സൂചന. മഹാരാഷ്ട്രയിൽ 4 സീറ്റിൽ എൻസിപി മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായത്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും ഏറ്റുമുട്ടിയ ബാരാമതി മണ്ഡലത്തിൽ സുപ്രിയ ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതും അജിത് പവാർ വിഭാഗത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
40 എംഎൽഎമാരാണ് 11 മാസത്തിനുമുൻപ് എൻസിപിയെ പിളർത്തിക്കൊണ്ട് അജിത് പവാറിന്റെ നേതൃത്വത്തിൽ പുറത്തേക്ക് പോയത്. ഒടുവിൽ എൻസിപി അജിത് പവാർ വിഭാഗം ബിജെപിയുമായി കൈകോർക്കുകയും ചെയ്തിരുന്നു.