രാജീവ് ചന്ദ്രശേഖര്‍ തോൽവി സമ്മതിച്ചത് തരൂരിനെ വിറപ്പിച്ച്; 3 നിയമസഭാ മണ്ഡലങ്ങളിൽ മികച്ച ലീഡ്
തിരുവനന്തപുരം∙ അതിശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ വിറപ്പിച്ചുകൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ നേമത്ത് മാത്രമായിരുന്നു എന്‍ഡിഎയ്ക്ക് ലീഡ് നേടാന്‍ കഴിഞ്ഞത്.

തിരുവനന്തപുരം∙ അതിശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ വിറപ്പിച്ചുകൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ നേമത്ത് മാത്രമായിരുന്നു എന്‍ഡിഎയ്ക്ക് ലീഡ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ നേമത്ത് ഭൂരിപക്ഷം ഇരട്ടിയോളം എത്തിക്കുകയും കഴക്കൂട്ടം, വട്ടിയൂര്‍കാവ് എന്നിവിടങ്ങില്‍ വമ്പന്‍ ലീഡ് നേടുകയും ചെയ്തു. നെയ്യാറ്റിന്‍കരയില്‍ ഒഴികെ എല്ലായിടത്തും തരൂരിന്റെ ലീഡ് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞു.
ഐടി വ്യവസായ കേന്ദ്രമായ കഴക്കൂട്ടത്ത് 10,842 വോട്ടിന്റെ ലീഡ് രാജീവ് ചന്ദ്രശേഖറിനു ലഭിച്ചു. വട്ടിയൂർക്കാവില്‍ 8162 വോട്ടിന്റെ ഭൂരിപക്ഷവും നേമത്ത് 22,126 വോട്ടിന്റെ മുന്‍തൂക്കവും അദ്ദേഹത്തിനു ലഭിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ശശി തരൂരിന് 14,200 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് ഇക്കുറി 4541 ആയി കുറഞ്ഞു. പാറശാലയില്‍ കഴിഞ്ഞ തവണ ലഭിച്ച 22,002ന്റെ ലീഡ് ഇക്കുറി 13,069 ആയി.
കോവളത്ത് 31,171 ആയിരുന്നത് ഇത്തവണ 16,666 ആയി കുറയുകയും ചെയ്തു. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ തരൂരിന് കഴിഞ്ഞ കഴിഞ്ഞ തവണ ലഭിച്ച 12,041 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 22,613 ആയി ഉയര്‍ന്നു. തരൂരിന് കഴിഞ്ഞ തവണ കഴക്കൂട്ടത്ത് 1485 വോട്ടിന്റെ ലീഡും വട്ടിയൂര്‍കാവില്‍ 2636 വോട്ടിന്റെ ലീഡുമാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ആദ്യ മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്കുകള്‍