പാലക്കാട്∙ കോൺഗ്രസുകാരൻ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നു സിപിഎമ്മുകാർ തീവ്രമായി ആഗ്രഹിക്കുകയും ജയിച്ചപ്പോൾ മതിമറന്നു കയ്യടിക്കുകയും ചെയ്തത് ഷാഫി പറമ്പിലിനു വേണ്ടിയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ മെട്രോമാൻ ഇ.ശ്രീധരനെന്ന ബിജെപി സ്ഥാനാർഥി വിജയിക്കുമെന്ന അവസ്ഥയിൽ ബിജെപിക്ക് ഒരു

പാലക്കാട്∙ കോൺഗ്രസുകാരൻ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നു സിപിഎമ്മുകാർ തീവ്രമായി ആഗ്രഹിക്കുകയും ജയിച്ചപ്പോൾ മതിമറന്നു കയ്യടിക്കുകയും ചെയ്തത് ഷാഫി പറമ്പിലിനു വേണ്ടിയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ മെട്രോമാൻ ഇ.ശ്രീധരനെന്ന ബിജെപി സ്ഥാനാർഥി വിജയിക്കുമെന്ന അവസ്ഥയിൽ ബിജെപിക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കോൺഗ്രസുകാരൻ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നു സിപിഎമ്മുകാർ തീവ്രമായി ആഗ്രഹിക്കുകയും ജയിച്ചപ്പോൾ മതിമറന്നു കയ്യടിക്കുകയും ചെയ്തത് ഷാഫി പറമ്പിലിനു വേണ്ടിയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ മെട്രോമാൻ ഇ.ശ്രീധരനെന്ന ബിജെപി സ്ഥാനാർഥി വിജയിക്കുമെന്ന അവസ്ഥയിൽ ബിജെപിക്ക് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കോൺഗ്രസുകാരൻ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നു സിപിഎമ്മുകാർ തീവ്രമായി ആഗ്രഹിക്കുകയും ജയിച്ചപ്പോൾ മതിമറന്നു കയ്യടിക്കുകയും ചെയ്തത് ഷാഫി പറമ്പിലിനു വേണ്ടിയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ മെട്രോമാൻ ഇ.ശ്രീധരനെന്ന ബിജെപി സ്ഥാനാർഥി വിജയിക്കുമെന്ന അവസ്ഥയിൽ ബിജെപിക്ക് ഒരു തരി കനലുപോലുമില്ലാതെ കെടുത്തിയ ഷാഫി അന്ന് സിപിഎമ്മിനു മുത്തായിരുന്നു. ഇത്തവണ വടകരയിൽ വീറുറ്റ മത്സരത്തിനൊടുവിൽ ഷാഫി പറമ്പിൽ എംപിയായി.

ഇനി എല്ലാവരും നോക്കുന്നത് പാലക്കാട് പുതിയ എംഎൽഎയ്ക്കു വേണ്ടിയുള്ള ഉപതിരഞ്ഞെടുപ്പാണ്. കോൺഗ്രസിന് മണ്ഡലം നിലനിർത്തേണ്ടത് അഭിമാനപ്രശ്നമാണ്. പാലക്കാട് നഗരസഭാ ഭരണം ഉൾപ്പെടെ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണിത്. മികച്ചൊരു സ്ഥാനാർഥി വന്നാൽ ഉറപ്പായും ജയിക്കുമെന്നു ബിജെപി കരുതുന്നു. നിലവിൽ മൂന്നാം സ്ഥാനത്തുള്ള സിപിഎം സംഘടനാപരമായി ശക്തമല്ല. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിര‍ഞ്ഞെടുപ്പിലുമെല്ലാം സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു.

ADVERTISEMENT

കോൺഗ്രസ് തോറ്റാൽ ജയിക്കുക ബിജെപിയാകും. സിപിഎം കൂടുതൽ വോട്ടുപിടിച്ചാലും അതു കോൺഗ്രസിന്റെ പരാജയത്തിനും ബിജെപിയുടെ വിജയത്തിനും കാരണമാകും. ബിജെപിക്കും കോൺഗ്രസിനും സ്ഥാനാർഥിയെ നിർത്തിയാൽ മതി. പക്ഷേ, സിപിഎമ്മിന് ഉത്തരവാദിത്തം അങ്ങനെയല്ല. ഇത്തവണ സിപിഎം കോൺഗ്രസിനെ സഹായിക്കുമോ? അതോ മികച്ചൊരു സ്ഥാനാർഥിയെ നിർത്തി മണ്ഡലം പിടിച്ചെടുക്കുമോ ? പക്ഷേ, ആ നീക്കം പാളിയാൽ ഉണ്ടാകുക ബിജെപിയുടെ വിജയം ആയിരിക്കും.

ഷാഫിക്കു താൽപര്യം രാഹുൽ

ഷാഫി പറമ്പിൽ സിപിഎമ്മിന് ഒരുകാലത്ത് പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരൻ പ്രചാരണരംഗത്തു ശക്തമായി മുന്നേറുമ്പോൾ ചങ്കിടിച്ചതു സിപിഎമ്മിനായിരുന്നു. പ്രാർഥന മാത്രമല്ല, ശ്രീധരൻ ജയിക്കാതിരിക്കാൻ ഇടതുപക്ഷ മനസ്സുള്ള പലരും ഷാഫി പറമ്പിലിനു വേണ്ടി കഴിഞ്ഞ തവണ വോട്ടും ചെയ്തു. സിപിഎമ്മിന്റെ കൂടി വോട്ടു ലഭിച്ചില്ലെങ്കിൽ ഷാഫിയുടെ അവസ്ഥ കാണാമായിരുന്നു എന്നു പിന്നീട് പറഞ്ഞത് സിപിഎം നേതാക്കൾ തന്നെയാണ്. എന്നാൽ ഇപ്പോൾ ഷാഫിയും സിപിഎമ്മും തമ്മിൽ നല്ല അടുപ്പത്തിലല്ല.

ADVERTISEMENT

എംഎൽഎ എന്ന നിലയിൽ സജീവമായി പാലക്കാട്ടു വിലസിയിരുന്ന ഷാഫി പറമ്പിലിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘സർജിക്കൽ സ്ട്രൈക്കി’ന്റെ ഭാഗമായാണ് വടകര ലോക്സഭയിലേക്കു മത്സരിപ്പിച്ചത്. മത്സരിക്കാൻ ഷാഫിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. പാർ‍ട്ടിയുടെ കടുത്ത നിർബന്ധത്തിനു വഴങ്ങി വടകരയിലേക്കു വണ്ടി കയറുമ്പോൾ ഷാഫി പറഞ്ഞ നിബന്ധനകളിൽ ഒന്ന് ഇതായിരുന്നത്രേ, വടകരയിൽ നിന്നു ജയിച്ച് എംപി ആയാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുന്ന പക്ഷം താൻ പറയുന്നയാൾക്ക് ഉപതിരഞ്ഞെടുപ്പിൽ മുൻഗണന വരണം.

ഷാഫി പറമ്പിൽ മനസ്സിൽ കണ്ടത് തന്റെ ഉറ്റസുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കുട്ടത്തിലിനെയാണ്. ഷാഫിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രാഹുൽ‌ പാലക്കാട്ടുകാർക്ക് സുപരിചിതനാണ്. എന്നാൽ രാഹുലിനെതിരെ ആദ്യം നീക്കം ഉണ്ടായത് പാലക്കാട് ഡിസിസി യോഗത്തിൽത്തന്നെയാണ്. ഷാഫി വടകരയിൽ പ്രചാരണം നടത്തുമ്പോൾത്തന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചിലർ മുൻകൂർ പ്രചാരണം നടത്തുന്നുവെന്നു വിമർശനം വന്നത് രാഹുലിനെക്കുറിച്ചായിരുന്നു. ഇപ്പോൾ പല കോൺഗ്രസ് നേതാക്കളും മത്സരിക്കാൻ കുപ്പായമിട്ടു നിൽക്കുന്നു. കർഷകനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് രംഗത്തുണ്ട്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനാണ് അവരുടെ മനസ്സിൽ. കെപിസിസി വൈസ് പ്രസിഡന്റും തൃത്താല മുൻ എംഎൽഎയുമായ വി.ടി.ബൽറാം മത്സരിച്ചാൽ നന്നാകുമെന്നു കരുതുന്നവരുണ്ട്. കലാരംഗത്തോ സാംസ്കാരിക രംഗത്തോ സിവിൽ സർവീസ് രംഗത്തോ പേരുള്ള സർപ്രൈസിങ് സ്ഥാനാർഥികളും കോൺഗ്രസിൽ വരാം.

ADVERTISEMENT

രാഹുലെങ്കിൽ പത്മജ വേണുഗോപാൽ വരുമോ ?

ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് നിർണായകമായ മണ്ഡലത്തിൽ ഏറ്റവും മികച്ച സ്ഥാനാർഥിയെ കൊണ്ടു വന്നാൽ വിജയിക്കാൻ കഴിയുമെന്ന് ബിജെപി ഉറച്ചു വിശ്വസിക്കുന്നു. മെട്രോമാൻ ഇ.ശ്രീധരന് മത്സരിക്കാൻ താൽപര്യം ഉണ്ടാകാനിടയില്ല. രാഹുൽ മാങ്കുട്ടത്തിലാണ് കോൺഗ്രസ് സ്ഥാനാർഥിയായി വരുന്നതെങ്കിൽ കെ.കരുണാകരന്റെ മകൾ, അടുത്ത കാലത്ത് ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാലിനെ അവതരിപ്പിക്കാനാണ് ബിജെപിയിലെ ചിലരുടെ ആലോചന. പത്മജയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. കോൺഗ്രസ് വോട്ടുകൾ പോലും പത്മജയ്ക്കു ലഭിക്കാൻ സാധ്യതയുണ്ടെന്നു ചിലർ കരുതുന്നു.

നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ തവണ ബിജെപിയുടെ പരിഗണനപ്പട്ടികയിൽ ഉണ്ടായിരുന്നു. പാലക്കാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കാര്യമായി വോട്ടുനേടിയ സി.കൃഷ്ണകുമാറിനെ പരിഗണിക്കാനും സാധ്യതയുണ്ട്. ബിജെപി സംസ്ഥാന ട്രഷററും നിലവിൽ നഗരസഭ വൈസ് ചെയർമാനുമായ ഇ.കൃഷ്ണദാസിന്റേതാണ് മറ്റൊരു പേര്. ബിജെപി മുൻ വക്താവായ സന്ദീപ് വാരിയരാണ് മറ്റൊരു സാധ്യത. ആലപ്പുഴയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശോഭ സുരേന്ദ്രനു വേണ്ടിയും ചരടുവലികൾ നടന്നേക്കാം. നേരത്തേ ഇതേ മണ്ഡലത്തിൽ മത്സരിച്ചു മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട് ശോഭ.

സിപിഎമ്മിൽ ആരാകും സ്ഥാനാർഥി ?

സിപിഎമ്മിൽ മികച്ചൊരു സ്ഥാനാർഥി വന്നാൽ ബിജെപി വിരുദ്ധ വോട്ടുകൾ വിഘടിച്ചു പോകുകയും അത് ബിജെപിയുടെ വിജയത്തിന് കാരണമാകുകയും ചെയ്യും. എന്നാൽ ബിജെപി വരാതിരിക്കാൻ വേണ്ടി എല്ലാ കാലത്തും കോൺഗ്രസിനെ വിജയിപ്പിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്നു സിപിഎം കരുതുന്നു. മാത്രമല്ല കഴിഞ്ഞ തവണ സഹകരിച്ച ഷാഫി പറമ്പിലുമായി കടുത്ത അകൽച്ചയിലാണിപ്പോൾ സിപിഎം. രാഷ്ട്രീയരംഗത്തും പൊതുരംഗത്തും പറയാൻ പറ്റുന്നതും പറ്റാത്തതുമായ എല്ലാ കാര്യങ്ങളും വടകരയിൽ ഷാഫിയും സിപിഎമ്മും തമ്മിലുണ്ടായ തർക്കത്തിൽ പറഞ്ഞിട്ടുണ്ട്. മണ്ഡലത്തിൽ ശക്തമല്ലെങ്കിലും ത്രികോണമത്സരത്തിനൊടുവിൽ സിപിഎമ്മിൽനിന്ന് ടി.കെ.നൗഷാദ്, കെ.കെ.ദിവാകരൻ എന്നിവർ എംഎൽഎമാരായിട്ടുണ്ട്. ഇത്തവണ അധ്യാപക യൂണിയൻ നേതാവ് റഷീദ് കണിച്ചേരിയുടെ മകൻ നിതിൻ കണിച്ചേരിയുടെ പേര് പറഞ്ഞുകേൾക്കുന്നുണ്ട്. പറളി ജില്ലാ പഞ്ചായത്ത് അംഗം സഫ്ദർ ഷെറീഫിനും സാധ്യതയുണ്ട്. പുറമേ നിന്നുള്ള പ്രമുഖരെയും പാർട്ടി പരിഗണിച്ചേക്കാം.

പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം. ഇതിൽ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫാണു ഭരിക്കുന്നത്. കണ്ണാടി മാത്രമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിനാണ് 9707 വോട്ടിന്റെ ലീഡ്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തി‍ൽ വി.കെ.ശ്രീകണ്ഠൻ നേടിയത് 52,779 വോട്ടുകളാണ്. ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിനു ലഭിച്ചത് 43,072 വോട്ടുകളാണ്. 2019ൽ എൽഡിഎഫ് സ്ഥാനാർഥിക്ക് 44,086 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ കിട്ടിയത് വെറും 34,640 വോട്ടുകളാണ്.

English Summary:

Key Contest Ahead: Palakkad By-Election Grabs Political Spotlight

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT