പണം നൽകാതെ പാഴ്‌സൽ, ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു: എസ്ഐയ്ക്ക് സസ്പെൻഷൻ
കോഴിക്കോട്∙ ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു. ബാലുശേരി സ്‌റ്റേഷനിലെ എസ്ഐ എ.രാധാകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം ഹോട്ടൽ ഉടമ തരുമെന്നു പറഞ്ഞപ്പോൾ ഹോട്ടലുകാർ അനുവദിച്ചിരുന്നില്ല. എസ്ഐ ഹോട്ടലിൽനിന്നു ഈ രീതിയിൽ ഭക്ഷണം വാങ്ങുന്നത്

കോഴിക്കോട്∙ ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു. ബാലുശേരി സ്‌റ്റേഷനിലെ എസ്ഐ എ.രാധാകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം ഹോട്ടൽ ഉടമ തരുമെന്നു പറഞ്ഞപ്പോൾ ഹോട്ടലുകാർ അനുവദിച്ചിരുന്നില്ല.
എസ്ഐ ഹോട്ടലിൽനിന്നു ഈ രീതിയിൽ ഭക്ഷണം വാങ്ങുന്നത് പതിവായിരുന്നു. പണം നൽകാതെ പേര് പറഞ്ഞാൽ ഇനി മുതൽ ഭക്ഷണം നൽകേണ്ടതില്ലെന്ന് ഉടമ ജീവനക്കാരെ അറിയിച്ചിരുന്നു.
സുഹൃത്തുക്കളുമായി എത്തി ഭക്ഷണം കഴിച്ച് പണം നൽകാതെ മടങ്ങുന്നത് എസ്ഐയുടെ പതിവായിരുന്നു. കഴിഞ്ഞ ദിവസം ജീവനക്കാർ പണം ചോദിച്ചതോടെ എസ്‌ഐ അസഭ്യം പറഞ്ഞ് ഹോട്ടലിൽ അതിക്രമം കാണിക്കുകയായിരുന്നു. തുടർന്നാണ് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.