∙ ഉദയനാണ് താരം എന്ന സിനിമയിലെ ‘കരളേ കരളിന്റെ കരളേ’ എന്ന ഗാനത്തിന് പ്രണയാഭ്യർഥനായി സരോജ് കുമാർ നായികയ്ക്ക് പിന്നാലെ ആടി പാടി നടക്കുന്നു. മലയാള സിനിമ കാണുന്ന പലരുടെയും മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന രംഗമാണത്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ മലയാളികൾക്ക് കാണിച്ച് തന്നത് ഒരദ്ഭുതമാണ്. റാമോജി റാവു ഫിലിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഉദയനാണ് താരം എന്ന സിനിമയിലെ ‘കരളേ കരളിന്റെ കരളേ’ എന്ന ഗാനത്തിന് പ്രണയാഭ്യർഥനായി സരോജ് കുമാർ നായികയ്ക്ക് പിന്നാലെ ആടി പാടി നടക്കുന്നു. മലയാള സിനിമ കാണുന്ന പലരുടെയും മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന രംഗമാണത്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ മലയാളികൾക്ക് കാണിച്ച് തന്നത് ഒരദ്ഭുതമാണ്. റാമോജി റാവു ഫിലിം സിറ്റി എന്ന അദ്ഭുതക്കാഴ്ച. എന്നും സിനിമയുടെ ഈറ്റില്ലമായിരുന്നു റാമോജി റാവു ഫിലിം സിറ്റി. പല സിനിമകളിലും കണ്ട് ശീലിച്ചെങ്കിലും ഓരോ തവണയും റാമോജി സിനിമാ പ്രേക്ഷകർക്ക് നവ്യാനുഭവമായി. റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകൻ ഇന്ന് ലോകത്തോട് വിടപറഞ്ഞെങ്കിലും സിനിമാ ലോകത്തിന് ഇത്തരത്തിലൊരു അനുഭവമൊരുക്കിയ അദ്ദേഹം എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കും.

ഹൈദരാബാദ് എന്ന നഗരത്തിനുള്ളിലെ മറ്റൊരു നഗരമെന്നറിയപ്പെടുന്ന ഫിലിം സിറ്റി 1996ലാണ് വിസ്മയക്കാഴ്ചകളൊരുക്കി നിർമിക്കപ്പെട്ടത്. 1666 ഏക്കർ നിറഞ്ഞു നിൽക്കുന്ന ഫിലിം സിറ്റിയിലെ ഓരോ കാഴ്ചകളും ഏറെ മനോഹരമാണ്. ആന്ധ്രാപ്രദേശിലെ കൃഷ്‌ണജില്ലയിലെ ഗുഡിവാഡ ഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന റാമോജി എന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള ടാക്കീസിലേക്ക് സൈക്കിൾ ചവിട്ടി പോകുമായിരുന്നു. സിനിമ എന്നും ആവേശമായിരുന്നു അദ്ദേഹത്തിന്. അധ്വാനിച്ച് കിട്ടുന്ന വരുമാനത്തിന്റെ വലിയ പങ്കും സിനിമയ്ക്കായി അദ്ദേഹം ചെലവഴിച്ചു.

റാമോജി റാവു ഫിലിം സിറ്റി
ADVERTISEMENT

വലുതായപ്പോൾ ചിട്ടികമ്പനി തുടങ്ങിയ അദ്ദേഹം ‘ഉഷാകിരൺ മൂവീസ്’ എന്ന പേരിൽ തുടങ്ങിയ സിനിമാ കമ്പനിയിലൂടെയാണ് സിനിമയോടുള്ള ഇഷ്ടം യാഥാർഥ്യമാക്കി തുടങ്ങിയത്. ബിസിനസ് സാമ്രാജ്യം വലുതാക്കി കൊണ്ടിരുന്ന റാമോജിയുടെ വിഷമതകൾക്കുള്ള പരിഹാരമായിരുന്നു റാമോജി റാവു ഫിലിം സിറ്റി എന്ന പടുകൂറ്റൻ കെട്ടിടം. സിനിമാ നിർമാതാവെന്ന നിലയിൽ ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്കുള്ള ഓട്ടവും സാമ്പത്തിക ചെലവുമെല്ലാം വർധിച്ചു വന്നപ്പോഴാണ് സിനിമയുടെ എല്ലാ കാര്യവും ഒരു കുടക്കീഴിൽ യാഥാർഥ്യമാക്കാനായി അദ്ദേഹം ഫിലിം സിറ്റി സ്ഥാപിച്ചത്.

28 വർഷമായി സിനിമാ ലോകത്തെ അമ്പരപ്പിക്കുകയാണ് റാമോജി റാവു ഫിലിം സിറ്റി. ചെന്നൈ എക്സ്പ്രസിൽ ഷാരുഖ് ഖാൻ ട്രെയിനിലേക്ക് ചാടിക്കയറുന്നതും, ആർആർആറും, മരയ്ക്കാർ അറബിക്കടലിന്റെ സിംഹവുമെല്ലാം റാമോജി റാവുവിലെ വിസ്മയം ലോകത്തിന് കാണിച്ചു തന്ന സിനിമകളാണ്. കുറഞ്ഞത് 20 സിനിമകളെങ്കിലും ഒരു ദിവസം ഇവിടെ നിന്ന് ഷൂട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.

റാമോജി റാവു ഫിലിം സിറ്റി
ADVERTISEMENT

സിനിമാക്കാരുടെ മാത്രമല്ല, വിനോദ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ് ഇന്ന് റാമോജി റാവു ഫിലിം സിറ്റി. 1350 രൂപ നൽകിയാൽ സിനിമയുടെ വിസ്മയനഗരം കാണാം. സിനിമാനിർമാണത്തിന്റെ എല്ലാവശങ്ങളും സാധാരണക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സിനിമാ തീംപാർക്കായ റാമോജി ഫിലിംസിറ്റി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്. ഈ നഗരം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5000 പേർ നിത്യവും എത്തുന്നു എന്നാണ് കണക്കാക്കുക.

English Summary:

Ramoji Film City founder Shri Ramoji Rao’s demise

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT