ന്യൂഡൽഹി ∙ മൂന്നാം എൻഡിഎ സർക്കാരിൽ കേരളത്തിന് ഇരട്ടിമധുരം. തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിക്കൊപ്പം കേരളത്തിൽനിന്നു സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന കേരളത്തിനു ജോർജ് കുര്യന്റെ വരവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മൂന്നാം എൻഡിഎ സർക്കാരിൽ കേരളത്തിന് ഇരട്ടിമധുരം. തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിക്കൊപ്പം കേരളത്തിൽനിന്നു സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന കേരളത്തിനു ജോർജ് കുര്യന്റെ വരവ് അപ്രതീക്ഷിതമായി. മുൻ എൻഡിഎ സർക്കാരുകളുടെ കാലത്തു വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ഒ.രാജഗോപാൽ (മൂവരും ബിജെപി) എന്നിവർ കേരളത്തിൽനിന്നു കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായി പി.സി.തോമസും മന്ത്രിയായി.

ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാമതും അധികാരമേറ്റു ചരിത്രമെഴുതിയ നരേന്ദ്ര മോദിക്കു രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്നു രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി.നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിര്‍മല സീതാരാമന്‍, എസ്.ജയശങ്കർ, മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര സഹമന്ത്രിമാരായാണു സുരേഷ് ഗോപിയും ജോർജ് കുര്യനും ചുമതലയേറ്റത്. ഇംഗ്ലിഷില്‍ ദൈവനാമത്തിലായിരുന്നു ഇരുവരുെടയും സത്യപ്രതിജ്ഞ. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 6 പേരും സഹമന്ത്രിമാരായി 36 പേരും ഉൾപ്പെടെ 72 അംഗ മന്ത്രിസഭയാണു നിലവിൽ വന്നത്.

ADVERTISEMENT

ചലച്ചിത്ര താരത്തിൽനിന്നു രാഷ്ട്രീയ നേതാവായുള്ള സുരേഷ് ഗോപിയുടെ വളർച്ച എളുപ്പമുള്ളതായിരുന്നില്ല. കേരളത്തിലൊരു സീറ്റ് നേടാൻ താരപരിവേഷമുള്ളൊരാളെ വേണമെന്ന മോദിയുടെ ആഗ്രഹപ്രകാരമാണു 10 വർഷം മുൻപ് സുരേഷ്‌ ഗോപിയെ സമീപിച്ചത്. 2019ലെ ലോക്‌സഭാ തിര‍ഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ സുരേഷ് ഗോപി തോറ്റു. കഠിനാധ്വാനത്തിനൊടുവിൽ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് ആധികാരിക ജയം. ഇതോടെ കേരളത്തിൽനിന്നുള്ള ആദ്യ ബിജെപി എംപിയായ സുരേഷ് ഗോപി ഇനി രാജ്യത്തിന്റെ കേന്ദ്രമന്ത്രി. 

മധ്യകേരളത്തിൽ ബിജെപിയുടെ ക്രൈസ്തവ മുഖമാണു ജോർജ് കുര്യൻ. കോട്ടയത്തു പാർട്ടിക്കു സ്വാധീനമില്ലാതിരുന്ന കാലത്ത് സ്വന്തം ഭാവി നോക്കാതെയാണു ജോർജ് കുര്യൻ ബിജെപിയിലെത്തിയത്. പദവികൾക്കു പിന്നാലെ പോയിട്ടില്ലാത്ത ജോർജ് കുര്യനുള്ള സമ്മാനവും കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കുള്ള സന്ദേശവുമാണു കേന്ദ്രമന്ത്രി സ്ഥാനം. രണ്ടു കേന്ദ്രമന്ത്രിമാരെ ഉൾപ്പെടുത്തി കേരളത്തിനു വലിയ ഇടമാണു ബിജെപി നൽകിയത്. വികസനത്തിൽ മാറ്റിനിർത്തപ്പെടുന്നെന്നു പരിഭവമുള്ള കേരളം ഇരുവരിലൂടെയും വലിയ സ്വപ്നങ്ങളാണു കാണുന്നതും. 

ADVERTISEMENT

രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയായി. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ചലച്ചിത്ര താരങ്ങളായ ഷാറൂഖ് ഖാൻ, രജനീകാന്ത് തുടങ്ങിയവരും പങ്കെടുത്തു.

English Summary:

George Kurien Set to Join Union Cabinet: Potential Rajya Sabha Seat Awaited