ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമമെന്ന് പരാതി; പപ്പു യാദവിനെതിരെ കേസ്
പട്ന ∙ ബിസിനസുകാരനെ ഭീഷണിപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പുർണിയ എംപി പപ്പു യാദവിനെതിരെ പൊലീസ് കേസെടുത്തു. ലോക്സഭാ

പട്ന ∙ ബിസിനസുകാരനെ ഭീഷണിപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പുർണിയ എംപി പപ്പു യാദവിനെതിരെ പൊലീസ് കേസെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പുർണിയയിലെ ഫർണിച്ചർ ബിസിനസുകാരനെ വീട്ടിലേക്കു വിളിച്ചു വരുത്തി പണം ആവശ്യപ്പെട്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി.
മുൻപും പപ്പു യാദവ് ഇതേ രീതിയിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. പപ്പു യാദവിനും സഹായി അമിത് യാദവിനുമെതിരെയാണ് കേസെടുത്തത്. പരാതി അടിസ്ഥാനരഹിതമാണെന്ന് പപ്പു പ്രതികരിച്ചു. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ സ്വാധീനം വർധിക്കുന്നതിൽ അസ്വസ്ഥരായ ചിലരാണു പരാതിക്കു പിന്നിലെന്നും ആരോപിച്ചു.