പ്രവാസിയായപ്പോഴും മനസ്സ് നാട്ടിൽ; ‘സൗഹൃദ റൂട്ടിൽ’ മുടങ്ങാതെ സ്നേഹത്തിന്റെ ഡ്രൈവിങ്
ശാസ്താംകോട്ട ∙ പ്രവാസജീവിതം തുടരുമ്പോഴും സൗഹൃദങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന ഷെമീറിന്റെ മരണത്തിൽ മനംനൊന്ത് വീട്ടുകാരും നാട്ടുകാരും.

ശാസ്താംകോട്ട ∙ പ്രവാസജീവിതം തുടരുമ്പോഴും സൗഹൃദങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന ഷെമീറിന്റെ മരണത്തിൽ മനംനൊന്ത് വീട്ടുകാരും നാട്ടുകാരും. കുവൈത്തിലെ തീപിടിത്തത്തിൽ ജീവൻ വെടിഞ്ഞ ഷെമീറിന്റെ ആനയടി വയ്യാങ്കരയിലുള്ള വീട്ടിലേക്ക് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പ്രവാഹമാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകൾ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചെയ്യുന്നുണ്ടെന്ന ഉറപ്പ് നൽകിയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുമാണ് മന്ത്രിമാർ, എംപി, എംഎൽഎ, സബ് കലക്ടർ, ആർഡിഒ, റൂറൽ എസ്പി ഉൾപ്പെടെയുള്ള അധികൃതർ മടങ്ങിയത്. സംഭവം നാട്ടിലറിഞ്ഞ സമയം മുതൽ ഷെമീറിന്റെ വീട്ടിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് എത്തിയത്.
കൊല്ലം– ആലപ്പുഴ ജില്ലാ അതിർത്തിയിലുള്ള വീടും പരിസരങ്ങളും മൂകമാണെങ്കിലും ഇരു ജില്ലകളിലെയും ജനപ്രതിനിധികളും ഭരണ– പ്രതിപക്ഷ വ്യത്യാസമില്ലാതെ പൊതുപ്രവർത്തകരും നാട്ടുകാരും സാമുദായിക സംഘടന പ്രവർത്തകരും ഇവിടെ സജീവമാണ്. മുൻപ് കുടുംബം താമസിച്ചിരുന്ന ഓയൂരിൽനിന്നും ബന്ധുക്കൾ അടക്കം ഒട്ടേറെപ്പേരാണ് എത്തിയത്. എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന ഷെമീറിന്റെ ഓർമകൾ പങ്കുവച്ച് സുഹൃത്തുക്കളും എത്തുന്നുണ്ട്. വീടിന്റെ സമീപത്തുള്ള കൊല്ലം–തേനി ദേശീയപാതയിലൂടെയാണ് ഷെമീർ ഡ്രൈവറായിരുന്ന സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നത്. കായംകുളം മുതൽ ഓയൂർ വരെയുള്ള റൂട്ടിൽ സൗഹൃദങ്ങളും ഏറെയായിരുന്നു.